നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; ആഘോഷങ്ങളുമായി വിജയ് ആരാധകര്‍

നവജാതശിശുക്കള്‍ക്ക് സ്വര്‍ണമോതിരം; ആഘോഷങ്ങളുമായി വിജയ് ആരാധകര്‍
സിനിമാ ജീവിതത്തില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കി വിജയ്. ഇതിന്റെ ഭാഗമായി നിരവധി ആഘോഷങ്ങളാണ് തമിഴ്‌നാട്ടില്‍ ആരാധകര്‍ നടത്തുന്നത്. ആരാധക കൂട്ടായ്മയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ ആഘോഷങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

വിജയ് സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി 30 നവജാത ശിശുക്കള്‍ക്ക് സംഘടന സ്വര്‍ണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാര്‍ സര്‍ക്കാര്‍ മറ്റേണിറ്റി ആശുപത്രിയിലെ കുട്ടികള്‍ക്കാണ് മോതിരങ്ങളും വസ്ത്രങ്ങളും ആരാധക കൂട്ടായ്മ സമ്മാനിച്ചിരിക്കുന്നത്.

നേരത്തേ ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ 20 നവജാത ശിശുക്കള്‍ക്കും വിജയ് ആരാധകര്‍ സ്വര്‍ണമോതിരം സമ്മാനിച്ചിരുന്നു. അതേസമയം, വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ആണ് വിജയ്‌യുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Other News in this category



4malayalees Recommends