പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണമെന്ന പിടിവാശി വീണ്ടും ചര്‍ച്ചയാകുന്നു ; നന്ദമൂരി ബാലയ്‌ക്കൊപ്പം പ്രിയങ്ക വേഷമിടും

പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണമെന്ന പിടിവാശി വീണ്ടും ചര്‍ച്ചയാകുന്നു ; നന്ദമൂരി ബാലയ്‌ക്കൊപ്പം പ്രിയങ്ക വേഷമിടും
കരിയറിലെ 108 മത്തെ സിനിമ ഒരുക്കുന്ന തിരക്കിലാണ് നന്ദമൂരി ബാലയ്യയും സംവിധായകനായ അനില്‍ കവിപുഡിയും. സിനിമയിലേക്ക് ബോളിവുഡ് നടി സോനാക്ഷി സിന്‍ഹയെ നായിക ആക്കാന്‍ ശ്രമം നടന്നിരുന്നു.

പ്രതിഫലം കൂടുതല്‍ ആവശ്യപ്പെട്ടതിനാല്‍ ഇനി സോനാക്ഷിയെ പരിഗണിക്കുന്നില്ലെന്നാണ് പുതിയ വിവരം. പകരം തെലുങ്ക് നടി പ്രിയങ്ക ജവാല്‍ക്കറെ നായിക ആക്കാനാണത്രെ സംവിധായകന്‍ ശ്രമിക്കുന്നത്. 62 വയസ്സുകാരനായ ബാലയ്യയ്ക്ക് നായികയായാണ് 30 കാരിയായ പ്രിയങ്കയെ പരിഗണിക്കുന്നത്.

അതേസമയം, പ്രായം കുറഞ്ഞ നടിമാരെ തന്നെ നായികയായി വേണമെന്ന നടന്റെ പിടിവാശി സോഷ്യല്‍ മീഡിയകളില്‍ ഇതിനോടകം വലിയ ചര്‍ച്ച ആയിട്ടുണ്ട്. ആരാധകര്‍ പോലും ഇക്കാര്യത്തില്‍ നടന് അല്‍പ്പം എതിരാണെന്ന് തന്നെയാണ് കമന്റുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ബാലയ്യയുടെ മകളുടെ വേഷമാണോ നടി ചെയ്യുകയെന്ന് വ്യക്തമല്ല. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും

Other News in this category



4malayalees Recommends