തലപ്പാവും ഷാളുമണിഞ്ഞ് ചാള്‍സ് രാജാവ് ; ലൂട്ടനിലെ സിക്ക് ഗുരുദ്വാര ഉദ്ഘാടനത്തിന്‌ എത്തിയ ചാള്‍സ് രാജാവിന്റെ ദൃശ്യങ്ങള്‍ വൈറല്‍

തലപ്പാവും ഷാളുമണിഞ്ഞ് ചാള്‍സ് രാജാവ് ; ലൂട്ടനിലെ സിക്ക് ഗുരുദ്വാര ഉദ്ഘാടനത്തിന്‌ എത്തിയ ചാള്‍സ് രാജാവിന്റെ ദൃശ്യങ്ങള്‍ വൈറല്‍
ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍ ഏറെ ജനികീയനായി മാറുകയാണ്. വലിയൊരു ഉത്തരവാദിത്വം തലയിലേറ്റിയ ചാള്‍സ് രാജാവ് ഒട്ടേറെ വെല്ലുവിളിയുമായിട്ടാണ് മുന്നോട്ട് പോകുന്നത്.


ലൂട്ടനില്‍ നിര്‍മ്മിച്ച ഗുരുനാനാക്ക് ഗുരുദ്വാരയുടെ ഉത്ഘാടന ചടങ്ങില്‍ ചാള്‍സ് രാജാവ് പങ്കെടുത്തത് തലപ്പാവും ഷാളുമണിഞ്ഞാണ്. ബെഡ്‌ഫോര്‍ഡ് ഷയര്‍ പട്ടണത്തിലേക്കുള്ള ഏകദിന സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു പരിപാടി.കൈകൂപ്പി നമസ്‌തേ പറഞ്ഞായിരുന്നു രാജാവ് ഏവരോടും ഇടപെട്ടത്. സന്നദ്ധ പ്രവര്‍ത്തകരുമായും അദ്ദേഹം ആശയ വിനിമയം നടത്തി. പ്രാര്‍ത്ഥനാ ഹോളിലെത്തിയ അദ്ദേഹത്തിനെ ഷാള്‍ അണിയിച്ച് വരവേറ്റു.

സിക്ക് സമിതിയിലെ അംഗമായ പ്രൊഫസ്സര്‍ ഗുര്‍ച്ച് റാന്‍ഡാവ രാജാവിനെ ഗുരുദ്വാരയിലേക്ക് സ്വീകരിച്ചു.ലൂട്ടണിലെ സിക്ക് സൂപ്പ് കിച്ചന്‍ സ്റ്റാന്‍ഡും രാജാവ് സന്ദര്‍ശിച്ചു. വിവിധ വിഷയങ്ങളെ കുറിച്ച് സന്നദ്ധസേവകരുമായി സംസാരിച്ചു. സിക്ക് സ്‌കൂള്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകരുമായും സംസാരിച്ച രാജാവ് അവിടെ പഞ്ചാബിയും പരമ്പരാഗത സംഗീതവും പഠിക്കുന്ന വിദ്യാര്‍ത്ഥികളൂമായും ആശയവിനിമയം നടത്തുകയുണ്ടായി.



Other News in this category



4malayalees Recommends