യുകെയില്‍ ഭവനവിലകള്‍ ഒരു ദശകത്തിനിടെ കാണാത്ത വിധം അതിവേഗം കൂപ്പുകുത്തുന്നു; വാര്‍ഷിക ഭവനവില വളര്‍ച്ച വേഗത കുറഞ്ഞ് 4.7 ശതമാനത്തിലേക്ക് ; ശരാശരി വീട് വില 258,579 പൗണ്ടില്‍

യുകെയില്‍ ഭവനവിലകള്‍ ഒരു ദശകത്തിനിടെ കാണാത്ത വിധം അതിവേഗം കൂപ്പുകുത്തുന്നു; വാര്‍ഷിക ഭവനവില വളര്‍ച്ച വേഗത കുറഞ്ഞ് 4.7 ശതമാനത്തിലേക്ക് ; ശരാശരി വീട് വില 258,579 പൗണ്ടില്‍

രാജ്യത്തെ ഭവനവില നവംബറില്‍ 2.3% താഴ്ന്നു. ഒരു ദശകത്തിലേറെയായി ഇല്ലാത്ത വിധത്തില്‍ ഏറ്റവും വലിയ പ്രതിമാസ കൂപ്പുകുത്തലാണിത്. ഹാലിഫാക്‌സ് ബാങ്കിന്റെ സൂചിക പ്രകാരം വാര്‍ഷിക ഭവനവില വളര്‍ച്ച 4.7 ശതമാനത്തില്‍ വേഗതകുറഞ്ഞതായാണ് വ്യക്തമാകുന്നത്. ഒക്ടോബറിലെ 8.2 ശതമാനത്തില്‍ നിന്നാണ് ഈ ഇടിവ്.


ഇത് പ്രകാരം യുകെയിലെ ശരാശരി ഭവനവില 285,579 പൗണ്ടാണ്. കഴിഞ്ഞ മാസത്തെ 292,406 പൗണ്ടില്‍ നിന്നുമാണ് ഈ വീഴ്ച. 6000 പൗണ്ടിന്റെ വിലവ്യത്യാസമാണ് ഒറ്റമാസത്തിനിടെ രേഖപ്പെടുത്തിയത്.

സെപ്റ്റംബറില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ 14 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതിന് പിന്നാലെയാണ് വിലയില്‍ മെല്ലെപ്പോക്ക് രേഖപ്പെടുത്തിയത്. മുന്‍ ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റ് സൃഷ്ടിച്ച രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയാണ് ഒരു പരിധി വരെ ഇതിലേക്ക് സംഭാവന ചെയ്തത്.

ശരാശരി രണ്ട്, അഞ്ച് വര്‍ഷത്തെ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ രണ്ട് മാസത്തിനിടെ ആദ്യമായി 6 ശതമാനത്തിന് താഴേക്ക് പോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്നു.

പണപ്പെരുപ്പത്തെ നേരിടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്നുണ്ട്. നിരക്ക് ഉയരുകയും, ജീവിതച്ചെലവുകള്‍ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നതിനാല്‍ വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

അടുത്ത വര്‍ഷത്തോടെ ഭവനവിലയില്‍ 8 ശതമാനത്തിന്റെ ഇടിവാണ് ലോയ്ഡ്‌സ് ബാങ്ക് പ്രവചിച്ചിരിക്കുന്നത്.
Other News in this category



4malayalees Recommends