ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ എല്ലാം പ്രദര്‍ശിപ്പിക്കാനാവില്ല: രശ്മിക

ഞാന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ എല്ലാം പ്രദര്‍ശിപ്പിക്കാനാവില്ല: രശ്മിക
കന്നഡ സിനിമയില്‍ വിലക്കി എന്ന വാര്‍ത്തകളോട് പ്രതികരിച്ച് രശ്മിക മന്ദാന. 'കാന്താര'യുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി തനിക്കെതിരെ പ്രതികരിച്ചതാണ്. അതൊന്നും താന്‍ കാര്യമായി എടുത്തിട്ടില്ല എന്നാണ് രശ്മിക പറയുന്നത്. ഋഷഭ് ഷെട്ടി രശ്മികയ്ക്ക് എതിരെ പ്രതികരിച്ചതിനെ കുറിച്ചാണ് രശ്മിക സംസാരിച്ചത്.

കാന്താരയുടെ റിലീസ് സമയത്ത് ചിലര്‍ അനാവശ്യമായി തനിക്കെതിരെ പ്രതികരിച്ചു. പക്ഷേ അതൊന്നും കാര്യമായി എടുത്തിട്ടില്ല. സിനിമ നേടിയ വിജയത്തില്‍ കാന്താരയുടെ അണിയറപ്രവര്‍ത്തകരെ അഭിനന്ദിച്ച് സന്ദേശമയച്ചിരുന്നു. താന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കാന്‍ അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാവില്ല.

കന്നഡ സിനിമയോട് ഒരുപാട് ബഹുമാനവും നന്ദിയുമുണ്ട്. കന്നഡയില്‍ നിന്നും തനിക്ക് ബാന്‍ ലഭിക്കുവാന്‍ തക്കതായി ഒരു കാരണവുമില്ല. നല്ല ഓഫറുകള്‍ വരികയാണെങ്കില്‍ ഇനിയും കന്നഡയില്‍ അഭിനയിക്കും എന്നാണ് രശ്മിക പറയുന്നത്.

Other News in this category



4malayalees Recommends