അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ല ; ഹൃത്വിക് റോഷന്‍

അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ല ; ഹൃത്വിക് റോഷന്‍
താന്‍ അഭിനയ രംഗത്തേക്ക് വരുന്നതില്‍ തന്റെ പിതാവിന് ആദ്യകാലത്ത് താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തി നടന്‍ ഹൃത്വിക് റോഷന്‍. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ ജിദ്ദയിലെത്തിയതായിരുന്നു ഹൃത്വിക് റോഷന്‍. 'തന്റെ പിതാവിന് സിനിമ രംഗത്ത് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ കാരണം ഞാന്‍ സിനിമയിലേക്ക് വരുന്നതിനെ എന്റെ അച്ഛന്‍ എതിര്‍ത്തിരുന്നു. 20 വര്‍ഷത്തോളം അച്ഛന്‍ ശരിക്കും കഠിനമായി പരിശ്രമിച്ചു, പിതാവ് കടന്നുപോയ അവസ്ഥയിലൂടെ ഞാന്‍ കടന്നുപോകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. എന്നാല്‍ എനിക്ക് സ്വയം തെളിയിക്കണമായിരുന്നു. വളരെ മുരടിച്ച ഒരു ചെറുപ്പകാലത്ത് നിന്നും സ്വന്തം കഴിവുകള്‍ പ്രകടിപ്പിക്കേണ്ടത് എന്റെ ആവശ്യമായിരുന്നു' ഹൃത്വിക് പറഞ്ഞു.

ഹൃത്വിക് സംസാര വൈകല്യം മൂലം ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ ഒടുവില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സഹായിക്കാന്‍ ഒരു ഫൗണ്ടേഷന്‍ ആരംഭിച്ചിട്ടുണ്ട്. 'ഞാന്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യരിലും ഞാന്‍ എന്നെത്തന്നെ കാണുന്നു, അത് ആളുകളുമായി വളരെ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ എന്നെ പ്രാപ്തനാക്കുന്നു. അത് എന്നെ വളരെ സഹാനുഭൂതിയും സഹിഷ്ണുതയും ക്ഷമയും ഉള്ളവനാക്കുന്നു.' ഇത് സംബന്ധിച്ച് താരം പ്രതികരിച്ചു.

'സംസാര വൈകല്യത്തെ സൂചിപ്പിച്ചാല്‍ നിര്‍ഭാഗ്യവശാല്‍, പരിഹസിക്കപ്പെടുന്ന വൈകല്യങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക്. നിങ്ങള്‍ക്ക് അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല, പക്ഷേ അത് തമാശയായി തോന്നുന്നതിനാല്‍ അവര്‍ നീചമായി ആക്രമിക്കപ്പെടുന്നു. അതുകൊണ്ട് ഇതുപോലൊരു പ്രശ്‌നത്താല്‍ കഷ്ടപ്പെടുന്ന ഒരു വ്യക്തിയുടെ ബാല്യകാലം നരകമാണ്. നരകത്തിന്റെ എല്ലാ ചെറിയ നിമിഷങ്ങളിലൂടെയും നിങ്ങള്‍ കടന്നുപോകണം'താരം പറഞ്ഞു.

Other News in this category



4malayalees Recommends