പൃഥ്വിരാജ്ഷാജി കൈലാസ് കോമ്പോയില്‍ എത്തിയ 'കാപ്പ' ചിത്രത്തെ പ്രശംസിച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍. യഥാര്‍ത്ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും കൊട്ട മധു എന്ന കഥാപാത്രത്തില്‍ തനിക്ക് കാണാനായില്ല എന്നാണ് രഞ്ജിത്ത് ശങ്കര്‍ പറയുന്നത്.
'കാപ്പയിലെ കൊട്ട മധു എന്ന കഥാപാത്രത്തില്‍ യഥാര്‍ഥ പൃഥ്വിരാജിന്റെ ഒരു ശതമാനം പോലും എനിക്ക് കാണാനായില്ല. ഗംഭീര പ്രകടനം. സൂക്ഷ്മം, നിയന്ത്രിതം, ഊര്‍ജ്ജസ്വലം. ഇനിയും ഇതുപോലെയുള്ള പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നാണ് രഞ്ജിത്ത് ശങ്കര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് ആണ് കാപ്പ തിയേറ്ററുകളില്‍ എത്തിയത്. ജനുവരി 19ന് ഒ.ടി.ടിയില്‍ എത്തിയതോടെയാണ് വീണ്ടും ചര്‍ച്ചയാകാന്‍ തുടങ്ങിയത്.