ബഷീറായി ടൊവീനോ തോമസ്, നീലവെളിച്ചം വരുന്നു

ബഷീറായി ടൊവീനോ തോമസ്, നീലവെളിച്ചം വരുന്നു
വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ടൊവീനോ നായകനായി റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ ബഷീറിന് ജന്മദിന ആശംസകളുമായി എത്തിയിരിക്കുകയാണ് 'നീലവെളിച്ചം' ടീം.

'അത്രമേല്‍ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകള്‍', എന്ന് കുറിച്ച് കൊണ്ട് ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രമാണ് പോസ്റ്ററില്‍ ഉള്ളത്. വൈക്കം മുഹമ്മദ് ബഷീറിനൊപ്പം തന്നെ ടൊവിനോ തോമസിന്റെയും പിറന്നാളാണ് ഇന്ന്. ടൊവിനോയ്ക്ക് ആശംസ അറിയിച്ച് കൊണ്ട് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends