വ്‌ലോഗറുമായി ഉണ്ണിമുകുന്ദന്റെ ഫോണ്‍ സംഭാഷണം വൈറല്‍; വിശദീകരണവുമായി താരം

വ്‌ലോഗറുമായി ഉണ്ണിമുകുന്ദന്റെ ഫോണ്‍ സംഭാഷണം വൈറല്‍; വിശദീകരണവുമായി താരം
വ്‌ലോഗറുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. സംഭവത്തിന് പിന്നാലെ വിശദീകരണവുമായി ഉണ്ണിമുകുന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ചാണ് നടന്‍ മലപ്പുറത്തെ വ്‌ലോഗറുമായി തര്‍ക്കമുണ്ടായത്. 30 മിനിറ്റിലേറെ നീണ്ട തര്‍ക്കത്തിന്റെ ഓഡിയോ വ്‌ലോഗര്‍ പുറത്തുവിടുകയായിരുന്നു. വീഡിയോയില്‍ കടുത്ത വാഗ്വാദമാണ് ഇരുവരുമുണ്ടായത്. സിനിമയെ വിമര്‍ശിച്ചതിന് നടന്‍ തന്നെ തെറിവിളിച്ചെന്നും വ്‌ലോഗര്‍ പറഞ്ഞു. എന്നാല്‍, സിനിമയിലഭിനയിച്ച കുട്ടിയെയും തന്റെ മാതാപിതാക്കളെയും അപമാനിച്ചതിനെ തുടര്‍ന്നാണ് താന്‍ പ്രകോപിതനായതെന്നാണ് ഉണ്ണി മുകുന്ദന്റെ വാദം. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ തന്റെ ഭാഗം ന്യായീകരിച്ച് നടന്‍ രംഗത്തെത്തുകയും ചെയ്തു.

തെറ്റ് സംഭവിച്ചു എന്ന് താന്‍ പറയുന്നില്ലെന്നും വിവാദമായ ഫോണ്‍ സംഭാഷണത്തിന് ശേഷം ആ വ്യക്തിയെ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നുവെന്നും ഉണ്ണിമുകുന്ദന്‍ കുറിപ്പില്‍ പറഞ്ഞു. എന്നെ വളര്‍ത്തിയവര്‍ എന്നെ ഇങ്ങനെയാക്കി എന്നു പറയുമ്പോള്‍ അത് അച്ഛനേയും അമ്മയേയും മോശം പറയുന്നതായി മാത്രമേ തനിക്ക് കാണാന്‍ സാധിച്ചതെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

പ്രതികരണം മോശമായി എന്നു തോന്നിയതുകൊണ്ട് മാത്രമാണ് ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചത്. സിനിമക്കെതിരെ അഭിപ്രായങ്ങള്‍ ആവാം. പക്ഷെ വീട്ടുകാരേയോ എന്റെ ചിന്തകളേയോ ആലോചിച്ച് ആവരുതേ ഒരോന്ന് പ്രസന്റ് ചെയേണ്ടത് എന്നേ പറഞ്ഞിട്ടുള്ളൂ, ഉദ്ദേശിച്ചിട്ടുള്ളൂവെന്നും ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി. പറഞ്ഞ കാര്യങ്ങള്‍ ശരിയാണ് എന്ന പൂര്‍ണ വിശ്വാസത്തോടെ മുന്‍പോട്ട് പോവുകയാണ്. ഒരു കാര്യം പറയാം താന്‍ വിശ്വാസിയാണ്, അയ്യപ്പഭക്തനാണ്. ആരുടേയും വിശ്വാസത്തേ ചോദ്യം ചെയ്തിട്ടില്ലെന്നും ആരോടും മാറാന്‍ പറഞ്ഞിട്ടില്ലെന്നും ' ഫ്രീഡം ഓഫ് സ്പീച്ച് ' എന്നു പറഞ്ഞു വീട്ടുകാരെ മോശമായി കാണിക്കരുതെന്നും അദ്ദേഹം പറ!ഞ്ഞു.

അച്ഛനേയോ അമ്മയേയോ തെറി വിളിച്ചാലോ കളിയാക്കിയാലോഒരു മകനും ഇങ്ങനെ ജീവിക്കാന്‍ പറ്റില്ല. തെറി പറഞ്ഞിട്ടുണ്ടെങ്കില്‍, അത് ഒരു മകന്റെ വിഷമം ആയിട്ടോ അല്ലേല്‍ ഉണ്ണി മുകുന്ദന്റെ അഹങ്കാരമായോ കാണാം. ഒരു സിനിമ ചെയ്തു, അതിനെ വിമര്‍ശിക്കാം. എന്നതു കൊണ്ട് എന്റെ മാതാപിതാക്കളേയോ ദേവൂനേയോ അനാദരവോടെ സംസാരിക്കുന്നത് എനിക്ക് സ്വീകരിക്കാന്‍ പറ്റില്ല. ഒന്നും വെറുതെ കിട്ടിയതല്ല. നല്ലവണ്ണം കഷ്ട്ടപ്പെട്ട് പ്രാര്‍ഥിച്ചും പ്രയത്‌നിച്ചും കിട്ടിയതാണ്. അതിന് ഇവിടത്തെ പ്രേക്ഷകരോടും ദൈവത്തോടും തന്നെയാണ് ഇപ്പോഴും നന്ദി ഉണ്ണിമുകുന്ദന്‍ കുറിച്ചു.

Other News in this category



4malayalees Recommends