ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ ഡാന്‍സ് ചെയ്ത് പത്മപ്രിയ; 'പത്താന്‍' ഫസ്റ്റ് ഷോ കണ്ട് താരം

ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ ഡാന്‍സ് ചെയ്ത് പത്മപ്രിയ; 'പത്താന്‍' ഫസ്റ്റ് ഷോ കണ്ട് താരം
പത്താന്‍' സിനിമയുടെ ഫസ്റ്റ് ഷോ കാണാനെത്തിയ സന്തോഷം പങ്കുവച്ച് നടി പത്മപ്രിയ. ഡല്‍ഹിയിലെ ഏറ്റവും പഴയ തിയേറ്ററുകളിലൊന്നായ ഡിലൈറ്റ് സിനിമസിലാണ് താരം സിനിമ കാണാനെത്തിയത്. ആരാധകര്‍ ചിത്രത്തിലെ ഗാനങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് അടക്കമുള്ള വീഡിയോയാണ് പത്മപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

2005ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം 'രാജമാണിക്യ'ത്തിന്റെ റീലിസ് സമയത്താണ് താന്‍ ഇതിനു മുമ്പ് ഇത്രയും ആര്‍പ്പു വിളികള്‍ക്ക് മുമ്പിലിരുന്നതെന്ന് പത്മപ്രിയ പറയുന്നത്. ജനുവരി 25ന് ആണ് പത്താന്‍ തിയേറ്ററുകളില്‍ എത്തിയത്. സംഘപരിവാര്‍ എതിര്‍പ്പുകളും പൈറസിയും ഉണ്ടായിരുന്നുവെങ്കിലും ചിത്രം 50 കോടി കളക്ഷന്‍ നേടിയിരുന്നു.

പത്താനിലെ ആദ്യ ഗാനം റിലീസ് ചെയ്തതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനങ്ങളും വിവാദങ്ങളും ഉയര്‍ന്നത്. ബേശരം രംഗ് എന്ന ഗാനരംഗത്തില്‍ ദീപിക കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചതിനെ തുടന്നായിരുന്നു ബഹിഷ്‌കരണാഹ്വാനങ്ങള്‍ ഉയര്‍ന്നത്. 10 കട്ടുകളോടെയാണ് നിലവില്‍ ചിത്രം റിലീസിന് എത്തിയിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും ഈ ഗാനരംഗത്തിലേതാണ്.




Other News in this category



4malayalees Recommends