തനിസ്വഭാവം അറിഞ്ഞെങ്കില്‍ അവളെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലായിരുന്നു! കനേഡിയന്‍ കൗമാരക്കാരിയെ യുകെയില്‍ എത്തിച്ച് കൊലപ്പെടുത്തിയ ഓണ്‍ലൈന്‍ കാമുകന്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് അറിഞ്ഞില്ല; നിയമമാറ്റം ആവശ്യപ്പെട്ട് സഹോദരി

തനിസ്വഭാവം അറിഞ്ഞെങ്കില്‍ അവളെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലായിരുന്നു! കനേഡിയന്‍ കൗമാരക്കാരിയെ യുകെയില്‍ എത്തിച്ച് കൊലപ്പെടുത്തിയ ഓണ്‍ലൈന്‍ കാമുകന്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ ചെയ്‌തെന്ന് അറിഞ്ഞില്ല; നിയമമാറ്റം ആവശ്യപ്പെട്ട് സഹോദരി

മുന്‍പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്ന സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ കൊല്ലപ്പെട്ട കനേഡിയന്‍ കൗമാരക്കാരിയുടെ സഹോദരി. യുകെ നിയമങ്ങളില്‍ ഇത്തരത്തില്‍ മാറ്റം വരുത്തണമെന്നാണ് യുവതി ആവശ്യപ്പെടുന്നത്.


കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ നിന്നുമെത്തിയ ആഷ്‌ലി വാഡ്‌സ്‌വര്‍ത്തിനെയാണ് ഓണ്‍ലൈന്‍ കാമുകനായ 23-കാരന്‍ ജാക്ക് സെപ്പിള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും, 90 തവണയിലേറെ കത്തി ഉപയോഗിച്ച് കുത്തിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തത്. സെപ്പിളിനെ ആഷ്‌ലിയുടെ മൃതദേഹത്തിന് അരികില്‍ രക്തത്തില്‍ കുളി്ച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്.

ഈ സംഭവം നടന്ന പശ്ചാത്തലത്തിലാണ് ഓരോ വ്യക്തിയെയും സംബന്ധിച്ച മുന്‍ കുറ്റകൃത്യങ്ങള്‍ തിരിച്ചറിയാന്‍ യുകെ നിയമം മാറ്റണമെന്ന് ആഷ്‌ലിയുടെ സഹോദരി ഹെയ്‌ലി ആവശ്യപ്പെടുന്നത്.

സെപ്പിള്‍ മുന്‍പ് സ്ത്രീകള്‍ക്കെതിരെ നടത്തിയ അതിക്രമങ്ങളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയാണെന്ന് തങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ 19 വയസ്സ് മാത്രമുണ്ടായിരുന്ന സഹോദരി ഇപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്ന് ഹെയ്‌ലി പറയുന്നു.

ജീവപര്യന്തം ശിക്ഷ ലഭിച്ച സെപ്പിള്‍ ചുരുങ്ങിയത് 23 വര്‍ഷവും,ആ റ് മാസവും ജയിലില്‍ കിടക്കേണ്ടി വരും. 12-ാം വയസ്സിലാണ് സെപ്പിളിനെ ഓണ്‍ലൈനില്‍ ആഷ്‌ലി പരിചയപ്പെടുന്നത്. 19-ാം വയസ്സില്‍ കാമുകന് അരികിലെത്തിയ ആഷ്‌ലിക്ക് പക്ഷെ സ്വപ്‌നസമാനമായ ജീവിതത്തിന് പകരം സ്വന്തം ജീവനാണ് നഷ്ടമായത്.
Other News in this category



4malayalees Recommends