കോവിഡ് പ്രത്യേക ആനുകൂല്യം അവസാനിക്കുന്നു ; പ്രവാസികള്‍ തിരികെ എത്തുന്നു

കോവിഡ് പ്രത്യേക ആനുകൂല്യം അവസാനിക്കുന്നു ; പ്രവാസികള്‍ തിരികെ എത്തുന്നു
കോവിഡ് പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് വിസ നടപടികളില്‍ നല്‍കിയ പ്രത്യേക ആനുകൂല്യം ഈ മാസം അവസാനിക്കും. ആറു മാസമായി രാജ്യത്തിന് പുറത്തുള്ള കുവൈത്ത് വീസയുള്ള പ്രവാസികള്‍ ജനുവരി 31 ന് മുമ്പ് തിരിച്ച് പ്രവേശിക്കണം. അല്ലാത്ത പക്ഷം ഇവരുടെ റെസിഡന്‍സ് പെര്‍മിറ്റ് റദ്ദാക്കും. ഇതോടെ വിസയുള്ള പലരും കുവൈത്തില്‍ മടങ്ങിയെത്തി.

കോവിഡിനെ തുടര്‍ന്ന് കുടുംബങ്ങളെ നാട്ടിലാക്കിയ പലരും ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നുണ്ട്. വിസ നഷ്ടപ്പെടാതിരിക്കാന്‍ കുവൈത്തില്‍ വന്നു മടങ്ങുന്നവരുമുണ്ട്.

Other News in this category



4malayalees Recommends