'തൊഴിലാളി ഐക്യം, സിന്ദാബാദ്'! ബ്രിട്ടനെ സ്തംഭിപ്പിക്കാന്‍ 'ബുധനാഴ്ച' പണിമുടക്കുകള്‍; 23,000 സ്‌കൂളുകളിലെ അധ്യാപകര്‍ സമരരംഗത്ത്; ഒപ്പംകൂടി 1 ലക്ഷം സിവില്‍ സെര്‍വെന്റുമാരും, 70,000 യൂണിവേഴ്‌സിറ്റി ജീവനക്കാരും, ആയിരക്കണക്കിന് ട്രെയിന്‍ ഡ്രൈവര്‍മാരും

'തൊഴിലാളി ഐക്യം, സിന്ദാബാദ്'! ബ്രിട്ടനെ സ്തംഭിപ്പിക്കാന്‍ 'ബുധനാഴ്ച' പണിമുടക്കുകള്‍; 23,000 സ്‌കൂളുകളിലെ അധ്യാപകര്‍ സമരരംഗത്ത്; ഒപ്പംകൂടി 1 ലക്ഷം സിവില്‍ സെര്‍വെന്റുമാരും, 70,000 യൂണിവേഴ്‌സിറ്റി ജീവനക്കാരും, ആയിരക്കണക്കിന് ട്രെയിന്‍ ഡ്രൈവര്‍മാരും

ബുധനാഴ്ച ബ്രിട്ടനെ സംബന്ധിച്ച് ' സ്തംഭന' ദിവസമാണ്. സ്റ്റേറ്റ് സ്‌കൂളിലെ അധ്യാപകര്‍ മുതല്‍ വിവിധ സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാരും, യൂണിവേഴ്‌സിറ്റി ജീവനക്കാരും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂട്ടമായി പണിമുടക്കുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ജോലിക്ക് പോകുന്നവര്‍ വരെ പെടാപ്പാട് പെടേണ്ടി വരുന്നത്.


ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 23,000 സ്റ്റേറ്റ് സ്‌കൂളുകളിലെ അധ്യാപകര്‍ ഫെബ്രുവരി 1ന് ആദ്യത്തെ ദേശീയ പണിമുടക്ക് നടത്തുന്നുണ്ട്. രാജ്യത്തെ 85 ശതമാനം സ്റ്റേറ്റ് സ്‌കൂളുകളും അടഞ്ഞ് കിടക്കുമെന്നാണ് ഇതിന്റെ അര്‍ത്ഥം. ഏതെല്ലാം അധ്യാപകര്‍ ജോലിക്ക് ഹാജരാകുമെന്ന് അറിയിക്കേണ്ടെന്നാണ് യൂണിയന്റെ തീരുമാനം.

ഇതോടെ സ്‌കൂളില്‍ അധ്യാപകര്‍ ഉണ്ടാകുമോ, ഇല്ലയോ എന്ന് ഉറപ്പില്ലാതെ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാന്‍ കഴിയാതെ രക്ഷിതാക്കളും കുരുക്കിലാകും. ഇവര്‍ ജോലിക്ക് പോകാന്‍ കഴിയാതെ ലീവെടുക്കേണ്ടി വരികയും ചെയ്യുമെന്നാണ് ആശങ്ക. ഇനി ജോലിക്ക് പോകാനായി ഇറങ്ങിയാല്‍ തന്നെ ട്രെയിന്‍ ഉണ്ടാകുമെന്ന് ഉറപ്പില്ല. ആയിരക്കണക്കിന് ട്രെയിന്‍ ഡ്രൈവര്‍മാരും ബുധനാഴ്ച പണിമുടക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ക്ലാസുകളും ഇക്കൂട്ടത്തില്‍ നഷ്ടമാകും. 70,000 യൂണിവേഴ്‌സിറ്റി ജോലിക്കാരാണ് ഇന്ന് പണിമുടക്കിന് ഇറങ്ങുന്നത്. 1 ലക്ഷത്തോളം സിവില്‍ സെര്‍വെന്റുമാരും പണിമുടക്കുന്നുണ്ട്. പൊതുപണിടക്കിന്റെ സ്വഭാവത്തിലേക്ക് രൂപം മാറുമ്പോള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് 200 മില്ല്യണ്‍ പൗണ്ടിന്റെ നഷ്ടമാണ് സൃഷ്ടിക്കപ്പെടുക.
Other News in this category



4malayalees Recommends