വെള്ളത്തിനും 'തീപിടിക്കും'? വാട്ടര്‍ ബില്ലുകള്‍ 7.5% വര്‍ദ്ധിപ്പിക്കുന്നു; 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ ജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ജനം നിര്‍ബന്ധിതമാകും

വെള്ളത്തിനും 'തീപിടിക്കും'? വാട്ടര്‍ ബില്ലുകള്‍ 7.5% വര്‍ദ്ധിപ്പിക്കുന്നു; 20 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ ജലത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ ജനം നിര്‍ബന്ധിതമാകും

20 വര്‍ഷത്തിനിടെ അതിവേഗത്തില്‍ വാട്ടര്‍ ബില്ലുകള്‍ കുതിച്ചുയരാന്‍ വഴിയൊരുങ്ങുന്നു. ചില സ്ഥാപനങ്ങള്‍ 10 ശതമാനത്തിലേറെ വര്‍ദ്ധനവാണ് അടിച്ചേല്‍പ്പിക്കുന്നത്.


ദേശീയ തലത്തില്‍ ഏപ്രില്‍ 1 മുതല്‍ ശരാശരി ബില്ലുകള്‍ 7.5 ശതമാനമാണ് വര്‍ദ്ധിക്കുക. അതേസമയം ഓരോ വീട്ടുകാര്‍ക്കും വേണ്ടിവരുന്ന ചെലവ് പ്രദേശത്തെ വാട്ടര്‍ കമ്പനിയെ ആശ്രയിച്ച് വ്യത്യസ്തമാകുകയും ചെയ്യും. പ്രോപ്പര്‍ട്ടി ടൈപ്പ്, വാട്ടര്‍ മീറ്റര്‍ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും നിരക്കിനെ സ്വാധീനിക്കും.

ഏപ്രില്‍ മുതല്‍ ഭക്ഷ്യ, എനര്‍ജി ചെലവേറുന്നത് മൂലം ശരാശരി കുടുംബങ്ങളുടെ ചെലവില്‍ 500 പൗണ്ടിലേറെ വര്‍ദ്ധിക്കുമ്പോള്‍ വെള്ളത്തിന്റെ ബില്ലും ഉയരുന്നത് കനത്ത തിരിച്ചടിയാകുമെന്ന് കണ്‍സ്യൂമര്‍ ഗ്രൂപ്പുകള്‍ ചൂണ്ടിക്കാണിക്കുന്നു.

സൗത്ത് കോസ്റ്റില്‍ കടലിലേക്ക് മാലിന്യം ഒഴുക്കിയതിന് 90 മില്ല്യണ്‍ പൗണ്ട് തുക ഫൈന്‍ അടയ്‌ക്കേണ്ടി വന്ന സതേണ്‍ വാട്ടര്‍ ബില്ലുകള്‍ 10.8 ശതമാനം വര്‍ദ്ധിപ്പിക്കും. ഇതോടെ ശരാശരി ബില്ലുകള്‍ 43 പൗണ്ട് വര്‍ദ്ധിച്ച് 439 പൗണ്ടിലെത്തും.

ആംഗ്ലിക്കനാണ് രണ്ടാമത്തെ വലിയ വര്‍ദ്ധന നടപ്പാക്കുക, 10.5 ശതമാനം. നദികളെ മലിനമാക്കിയതിനും, ലീക്ക് ശരിയാക്കാന്‍ പരാജയപ്പെട്ടതിനും വിമര്‍ശനം നേരിട്ട തെയിംസ് വാട്ടര്‍ 9.3 ശതമാനമാണ് നിരക്ക് വര്‍ദ്ധിപ്പിക്കുക. വെസെക്‌സ് വാട്ടര്‍ 9 ശതമാനവും നിരക്ക് കൂട്ടും.
Other News in this category



4malayalees Recommends