സാത്താന്‍മാരെ 'ആരാധിച്ച്' കഴിയുന്ന ഒരു പട്ടണം! ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സാത്താന്‍ ആരാധന നടക്കുന്ന കുപ്രശസ്തി നേടി സഫോക്കിലെ ഈ പട്ടണം; ദേശീയ ശരാശരിയേക്കാള്‍ 100 ഇരട്ടി അധികം

സാത്താന്‍മാരെ 'ആരാധിച്ച്' കഴിയുന്ന ഒരു പട്ടണം! ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സാത്താന്‍ ആരാധന നടക്കുന്ന കുപ്രശസ്തി നേടി സഫോക്കിലെ ഈ പട്ടണം; ദേശീയ ശരാശരിയേക്കാള്‍ 100 ഇരട്ടി അധികം

ചീസിനും, ഹാരി രാജകുമാരന്റെ പുസ്തകം പ്രിന്റ് ചെയ്തതിനും പേരുകേട്ട ഒരു പട്ടണം സാത്താന്‍ ആരാധനക്കാരുടെ ആസ്ഥാനമായി മാറുന്നു. ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സാത്താനിസ്റ്റുകള്‍ വസിക്കുന്ന ഇടമെന്ന പേരാണ് സഫോക്കിലെ ബണ്‍ഗേയ് നേടിയിരിക്കുന്നത്.


ചുരുങ്ങിയത് 70 സാത്താന്‍ ആരാധനക്കാരാണ് ഇവിടെ വസിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയുടെ 100 ഇരട്ടിയാണ് ഇവിടുത്തെ ആരാധനക്കാരുടെ എണ്ണം.

8500 മാത്രമാണ് ബണ്‍ഗേയിലെ ജനസംഖ്യ. ഇതിലെ ഒരു ശതമാനം പ്രദേശവാസികളാണ് 2021 സെന്‍സസില്‍ ലൂസിഫറിനെ ഇഷ്ടപ്പെടുന്നതായി ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതാണ് ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും സാത്താന്‍ ആസ്ഥാനമായി ബണ്‍ഗേയ് മാറുന്നത്.

പട്ടണത്തിലെ പ്രിന്റര്‍ ക്ലേയ്‌സാണ് ഹാരി രാജകുമാരന്റെ വിവാദ പുസ്തകം സ്‌പെയറും, ജെകെ റൗളിംഗിന്റെ ഹാരി പോട്ടര്‍ സീരീസും പ്രിന്റ് ചെയ്തത്. ഫൈന്‍ ഫുഡ് ഡൈജസ്റ്റ് അവാര്‍ഡ്‌സ് ബ്രിട്ടനിലെ മികച്ച ചീസായി കണ്ടെത്തിയ ബാരണ്‍ ബിഗോഡ് പട്ടണത്തിലാണ് ഉത്പാദിപ്പിക്കുന്നത്.

എന്നാല്‍ സാത്താന്‍ ആസ്ഥാനമായി പട്ടണം മാറുന്നതില്‍ പലരും രോഷത്തിലാണ്. യുകെയുടെ സാത്താന്‍ ആരാധനക്കാരുടെ തലസ്ഥാനം ബണ്‍ഗേയ് അല്ലെന്ന് കണ്‍സര്‍വേറ്റീവ് കൗണ്ടി, ഡിസ്ട്രിക് കൗണ്‍സിലറുമായ ജൂഡി ക്ലോസ് പ്രതികരിച്ചു.
Other News in this category



4malayalees Recommends