ചികിത്സയ്ക്കായി ആഴ്ചകളുടെ കാത്തിരിപ്പ് ; എന്‍എച്ച്എസിന്റെ കാത്തിരിപ്പു ലിസ്റ്റില്‍ ആണെങ്കില്‍ ഡോക്ടര്‍ സേവനം വേഗത്തില്‍ കിട്ടാന്‍ ചില വഴികളുമുണ്ട് ; ആശങ്കയുള്ളവര്‍ക്ക് ഈ രീതിയും പരീക്ഷിക്കാം

ചികിത്സയ്ക്കായി ആഴ്ചകളുടെ കാത്തിരിപ്പ് ; എന്‍എച്ച്എസിന്റെ കാത്തിരിപ്പു ലിസ്റ്റില്‍ ആണെങ്കില്‍ ഡോക്ടര്‍ സേവനം വേഗത്തില്‍ കിട്ടാന്‍ ചില വഴികളുമുണ്ട് ; ആശങ്കയുള്ളവര്‍ക്ക് ഈ രീതിയും പരീക്ഷിക്കാം
മലയാളികള്‍ പലരും രോഗത്തിന്റെ പിടിയിലും ചികിത്സയ്ക്കായി കാത്തിരിക്കുന്ന പതിവുണ്ട്. കടുത്ത സമ്മര്‍ദ്ദ കാലമായിരിക്കും ഇത്. എന്‍എച്ച് എസ് സേവനം ലഭിക്കാന്‍ നീണ്ട കാത്തിരിപ്പാണ് പലര്‍ക്കും ഉള്ളത്. ഏതായാലും കാലതാമസം ഒഴിവാക്കാന്‍ മറ്റൊരു ആശുപത്രിയിലേക്ക് നമുക്ക് റെഫര്‍ ചെയ്യാം. കുറഞ്ഞ വെയ്റ്റിങ്ങ് ലിസ്റ്റുള്ള ആശുപത്രിയിലേക്ക് വേണമെങ്കില്‍ മാറാം.280 ഓളം സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് രോഗികളെ ചികിത്സിക്കുന്നുണ്ട്. തിരഞ്ഞെടുക്കുന്ന ആശുപത്രികള്‍ തൊട്ടടുത്തുള്ളത് തന്നെ വേണമെന്ന് ചിന്തിക്കാതിരുന്നാലും ഗുണം ചെയ്യും.

കുറച്ചു ദൂരം മാറി വെയ്റ്റിങ്ങ് ലിസ്റ്റ് കുറവുള്ള ആശുപത്രിയുണ്ടെങ്കില്‍ ചികിത്സ അങ്ങോട്ട് മാറ്റാം. വിവിധ ആശുപത്രികളിലെ വെയ്റ്റിങ്ങ് ലിസ്റ്റ് വിവരങ്ങള്‍ രോഗികള്‍ക്ക് കിട്ടാത്തത് തിരിച്ചടിയാണ്. ആറു മാസം നീണ്ട പഠനമാണ് പുതിയ കണ്ടെത്തലില്‍ എത്തിച്ചത്. പേഷ്യന്റ്‌സ് അസോസിയേഷനും ഐഎച്ച് പിഎന്നും ചേര്‍ന്നാണ് പഠനം നടത്തിയത്.

ട്രോമ ആന്‍ഡ് ഓര്‍ത്തോപീഡിക്, ഒഫ്താല്‍മോളജി, ഇ എന്‍ ടി, ഗൈനക്കോളഖ്ജി, ജനറല്‍ സര്‍ജറി, യൂറോളജി എന്നീ വിഭാഗങ്ങളില്‍ ആയിരുന്നു പഠനം ഏറ്റവും ചെറിയ വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഉള്ള ആശുപത്രികയുടെ പട്ടികയില്‍ ആദ്യത്തെ മൂന്ന് ആശുപത്രികളെയും ഏറ്റവും താഴെയുള്ള ആശുപത്രികളെയും താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്. മറ്റൊരു ആശുപത്രി തെരഞ്ഞെടുത്താല്‍ സമയം ലാഭിക്കാമെന്ന് ഇതില്‍ നിന്ന് വ്യക്തമായി.

ഗൈനോക്കോളജി ചികിത്സകള്‍ക്ക് നോര്‍ത്ത് വെസ്റ്റും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടും തമ്മില്‍ കാത്തിരിപ്പ് സമയത്തില്‍ ഉണ്ടായ വ്യത്യാസം 30 ആഴ്ച്ചകള്‍ ആയിരുന്നു. ഓരോ സ്‌പെഷ്യലിസ്റ്റിനായുള്ള കാത്തിരിപ്പിന്റെ കാലാവധി ആശുപത്രികള്‍ക്ക് അനുസൃതമായി മാറും.

Other News in this category



4malayalees Recommends