അഗ്‌നി അഭിഷേകമായി യുകെ അഭിഷേകാഗ്‌നി ടീം റിട്രീറ്റ് ; സുവിശേഷ ദീപശിഖയുമായി വട്ടായിലച്ചന്‍ ,ആത്മീയ ആവേശമായി ഫാ.സോജി ഓലിക്കല്‍ , ആത്മാവില്‍ ജ്വലിച്ച് ഫാ. നടുവത്താനിയും സഹ ശുശ്രൂഷകരും

അഗ്‌നി അഭിഷേകമായി യുകെ അഭിഷേകാഗ്‌നി ടീം റിട്രീറ്റ് ; സുവിശേഷ ദീപശിഖയുമായി വട്ടായിലച്ചന്‍ ,ആത്മീയ ആവേശമായി ഫാ.സോജി ഓലിക്കല്‍ , ആത്മാവില്‍ ജ്വലിച്ച് ഫാ. നടുവത്താനിയും സഹ ശുശ്രൂഷകരും
യുകെയിലും യൂറോപ്പിലും ക്രൈസ്തവ ശാക്തീകരണത്തിന് പുത്തനുണര്‍വ്വേകി മൂന്ന് ദിവസത്തെ അഭിഷേകാഗ്‌നി ടീം റിട്രീറ്റ് വെയില്‍സില്‍ സമാപിച്ചു.

സുവിശേഷപ്രഘോഷണത്തിന്റെ ആവശ്യകതയും കടമയും ഉദ്‌ബോധിപ്പിച്ചുകൊണ്ട് റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ശുശ്രൂഷകള്‍ നയിച്ചു . യുകെ യില്‍ സെഹിയോന്‍ ,അഭിഷേകാഗ്‌നി ശുശ്രൂഷകള്‍ക്ക് തുടക്കമിട്ട് താന്‍ കണ്ടെത്തി വളര്‍ത്തിയ ശുശ്രൂഷകര്‍ക്ക് ആത്മീയ ഉണര്‍വ്വേകി ഫാ. സോജി ഓലിക്കലും എത്തിച്ചേര്‍ന്നു.

അഭിഷേകാഗ്‌നി യുകെ യുടെ ആത്മീയ നേതൃത്വം ഫാ .ഷൈജു നടുവത്താനിയില്‍ ,ആനിമേറ്റര്‍ സി. ഡോ.മീന ഇലവനാല്‍ ,ഡീക്കന്‍ ജോസഫ് ഫിലിപ്പ് , അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ മുഴുവന്‍ സമയ ശുശ്രൂഷകരായ കോ ഓര്‍ഡിനേറ്റര്‍ ജോസ് കുര്യാക്കോസ് , അസി. കോ ഓര്‍ഡിനേറ്റര്‍ സാജു വര്‍ഗീസ് , സെബാസ്റ്റ്യന്‍ സെയില്‍സ് ,നോബിള്‍ ജോര്‍ജ് , സണ്ണി ജോസഫ് , തോമസ് ജോസഫ്,ഷാജി ജോര്‍ജ് ,അനി ജോണ്‍ , സാറാമ്മ മാത്യു ,സോജി ബിജോ , മിലി തോമസ് , സില്‍ബി സാബു, റിനി ജിത്തു തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Other News in this category



4malayalees Recommends