ധാക്കയില്‍ മൂന്നാമത്തെ സ്‌ഫോടനം; മരണസംഖ്യ 16 ആയി, 120 പേര്‍ക്ക് പരിക്ക്

ധാക്കയില്‍ മൂന്നാമത്തെ സ്‌ഫോടനം; മരണസംഖ്യ 16 ആയി, 120 പേര്‍ക്ക് പരിക്ക്
ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സ്‌ഫോടനത്തില്‍ മരണം 16 ആയി. 120 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് നില കെട്ടിടത്തിന്റെ നാലും അഞ്ചും നിലയിലാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

11 അഗ്‌നിശമനസേന അത്യാഹിത വിഭാഗങ്ങള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തില്‍ 120 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഡി.എം.സി.എച്ച് ഡയറക്ടര്‍ ബ്രിഗ് ജനറല്‍ എംഡി നസ്മുല്‍ ഹഖ് അറിയിച്ചു.

കോണ്‍ക്രീറ്റ് മുറിച്ചു മാറ്റി വേണം രക്ഷാപ്രവര്‍ത്തനം നടത്താനെന്നും അഗ്‌നിശമന സേന അതിനായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്നും ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് അഡീഷണല്‍ കമ്മീഷണര്‍ ഹാഫിസ് അക്തര്‍ പറഞ്ഞു.

തിരക്കേറിയ സിദ്ദിഖ് ബസാറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടം നിരവധി ഓഫീസുകളും സ്റ്റോറുകളും ഉള്ള ഒരു വാണിജ്യ കെട്ടിടമായിരുന്നു. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലാണ് സ്‌ഫോടനമുണ്ടായത്.

സിതകുണ്ഡയിലെ ഓക്‌സിജന്‍ പ്ലാന്റിലും ധാക്കയിലെ മിര്‍പൂര്‍ റോഡിലെ മറ്റൊരു കെട്ടിടത്തിലും ഉണ്ടായ സ്‌ഫോടനത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ജീവനെടുക്കുന്ന മൂന്നാമത്തെ സ്‌ഫോടനമാണിത്.

Other News in this category



4malayalees Recommends