യുകെയില്‍ ഈ വീക്കെന്‍ഡ് മുതല്‍ 14 ട്രയിന്‍ ഓപ്പറേറ്റര്‍മാരുടെ പണിമുടക്ക്; 20,000ത്തോളം ജീവനക്കാര്‍ പണിമുടക്കും; യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്; ചിലയിടങ്ങളില്‍ തീരെ ട്രെയിന്‍ ഓടുകയില്ലെന്നും മുന്നറിയിപ്പ്; ഇത് യുകെയില്‍ സമരകാലം

യുകെയില്‍ ഈ വീക്കെന്‍ഡ് മുതല്‍ 14 ട്രയിന്‍ ഓപ്പറേറ്റര്‍മാരുടെ പണിമുടക്ക്; 20,000ത്തോളം ജീവനക്കാര്‍ പണിമുടക്കും; യാത്രക്കാര്‍ വലയുമെന്ന് മുന്നറിയിപ്പ്; ചിലയിടങ്ങളില്‍ തീരെ ട്രെയിന്‍ ഓടുകയില്ലെന്നും മുന്നറിയിപ്പ്; ഇത് യുകെയില്‍ സമരകാലം
യുകെയില്‍ ഈ വീക്കെന്‍ഡില്‍ 14 ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍ സമരം നടത്തുന്നതിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാര്‍ക്ക് വന്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന സേവന-വേതന വ്യവസ്ഥകളുടെ കാര്യത്തില്‍ അധികൃതരില്‍ നിന്ന് തീരുമാനമാകാത്ത സാഹചര്യത്തിലാണ് റെയില്‍ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങുന്നത്. റെയില്‍ വര്‍ക്കര്‍മാരെ പിരിച്ച് വിടുന്നതും സമരത്തിന് കാരണമായിട്ടുണ്ട്.

യുകെയിലാകമാനം വിവിധ ഓപ്പറേറ്റര്‍മാരുടെ 40ശതമാനത്തിനും 50 ശതമാനത്തിനും ഇടയില്‍ ട്രെയിനുകള്‍ മാത്രമേ സമരത്തെ തുടര്‍ന്ന് ശനിയാഴ്ച മുതല്‍ സര്‍വീസുകള്‍ നടത്തുകയുള്ളൂ. ചിലയിടങ്ങളില്‍ തീരെ ട്രെയിന്‍ സര്‍വീസുകള്‍ മാത്രമേയുണ്ടാകൂ എന്ന ആശങ്കയും ശക്തമാണ്. ടീച്ചര്‍മാര്‍, ജൂനിയര്‍ ഡോക്ടര്‍മാര്‍, സിവില്‍ സര്‍വന്റുമാര്‍, തുടങ്ങിയവരുടെ സമരം കഴിഞ്ഞയുടനാണ് റെയില്‍ വര്‍ക്കര്‍മാരും സമരത്തിനിറങ്ങുന്നത്. സമരത്തിന്റെ പശ്ചാത്തലത്തില്‍ യാത്രക്കിറങ്ങും മുമ്പ് ട്രെയിന്‍ സര്‍വീസുകളുടെ ലഭ്യത പരിശോധിച്ചുറപ്പാക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

സമരത്തെ തുടര്‍ന്ന് ചില സര്‍വീസുകള്‍ വളരെ നേരത്തെ തുടങ്ങാനും ചിലത് വൈകീട്ട് ആരംഭിക്കാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സമരത്തെ തുടര്‍ന്ന് വീക്കെന്‍ഡില്‍ യാത്ര ചെയ്യുന്ന ഫുട്‌ബോള്‍ ആരാധകരും കുടുംബങ്ങളും കടുത്ത ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. തങ്ങളുടെ മെമ്പര്‍മാരായ 20,000ത്തില്‍ അധികം റെയില്‍ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങുമെന്നാണ് ദി റെയില്‍ , മാരിടൈം ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് (ആര്‍എംടി) വെളിപ്പെടുത്തുന്നത്. അതായത് ഇതിന് മുമ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഒത്ത് തീര്‍പ്പുണ്ടായില്ലെങ്കില്‍ തീര്‍ച്ചയായും സമരം ചെയ്യുമെന്നും യൂണിയന്‍ മുന്നറിയിപ്പേകുന്നു.

നിരവധി മാസങ്ങളായി ഇത്തരം സമരങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടുകള്‍ നേരിടുന്ന റെയില്‍ യാത്രക്കാര്‍ക്ക് പുതിയ സമരം കൂടുതല്‍ അസൗകര്യങ്ങളുണ്ടാക്കുമെന്നാണ് റെയില്‍ ഡെലിവറി ഗ്രൂപ്പ് ചെയര്‍മാനായ സ്റ്റീവ് മോണ്ട്‌ഗോമറി മുന്നറിയിപ്പേകുന്നത്. ആര്‍എംടി മെമ്പര്‍മാര്‍ വ്യാഴാഴ്ച സമരത്തിനിറങ്ങുന്നതിന് പുറമെ മാര്‍ച്ച് 30നും ഏപ്രില്‍ ഒന്നിനും പണിമുടക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളം വര്‍ധിച്ച് വരുന്ന ജീവിതച്ചെലവിന് നിര്‍ബന്ധമായും തികയണമെന്നാണ് യൂണിയനുകള്‍ പറയുന്നത്.

Other News in this category



4malayalees Recommends