യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുന്നവര്‍ റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിയില്ലെങ്കില്‍ കുടുങ്ങും; താമസക്കാര്‍ക്ക് മതിയായ രേഖയില്ലെങ്കില്‍ വീട്ടുടമസ്ഥന് അഞ്ച് വര്‍ഷം തടവും കടുത്ത പിഴയും; പുതുക്കിയ ചട്ടങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍

യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുന്നവര്‍  റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിയില്ലെങ്കില്‍ കുടുങ്ങും; താമസക്കാര്‍ക്ക് മതിയായ രേഖയില്ലെങ്കില്‍ വീട്ടുടമസ്ഥന് അഞ്ച് വര്‍ഷം തടവും കടുത്ത പിഴയും; പുതുക്കിയ ചട്ടങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍
യുകെയില്‍ വീട് വാടക്കക്ക് കൊടുക്കുകയെന്നത് മോശമല്ലാത്തൊരു വരുമാനമാര്‍ഗമാണ്. എന്നാല്‍ നിയമാനുസൃതമല്ലാതെയാണ് ഈ ബിസിനസിനിറങ്ങുന്നതെങ്കില്‍ നിങ്ങള്‍ പെടുമെന്നുറപ്പാണ്. അതായത് യുകെ ഗവണ്‍മെന്റ് ഇന്നലെ ലാന്‍ഡ്‌ലോര്‍ഡുമാര്‍ക്കായി ഒരു പുതുക്കിയ ഗൈഡ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരു റെന്റഡ് അക്കൊമഡേഷന്‍ വാടകക്ക് കൊടുക്കും മുമ്പ് ഒരു ലാന്‍ഡ് ലോര്‍ഡ്, ലെറ്റിംഗ് ഏജന്റ്, അല്ലെങ്കില്‍ വീട്ടുടമ തുടങ്ങിയവര്‍ റൈറ്റ് ടു റെന്റ് ചെക്ക് നടത്തിയിരിക്കണം.

2022 ഏപ്രില്‍ ആറിന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്ന ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പകരമാണ് ഇന്നലെ പുറത്തിറക്കിയ ഗൈഡ് വര്‍ത്തിക്കുന്നത്. വാടകക്ക് കൊടുക്കും മുമ്പ് ഉടമസ്ഥര്‍ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ വായിച്ച് മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കടുത്ത പിഴ നല്‍കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇത് പ്രകാരം ലാന്‍ഡ് ലോര്‍ഡുമാരും ലെറ്റിംഗ് ഏജന്റുമാരും റൈറ്റ് ടു റെന്റ് സ്‌കീമിലെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍, കെയറര്‍മാര്‍, തുടങ്ങിയ ആര്‍ക്കും വീടുകള്‍ വാടകക്ക് കൊടുക്കാന്‍ പാടുള്ളൂ.

നിയമവിരുദ്ധമായ റെന്റിംഗിന് കടുത്ത പിഴ

ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായി വീടുകള്‍ വാടകക്ക് കൊടുക്കുന്നവരെ കാത്തിരിക്കുന്നത് അഞ്ച് വര്‍ഷം തടവ് അല്ലെങ്കില്‍ പരിധിയില്ലാത്ത പിഴയുമാണെന്ന് പുതിയ ഗൈഡ് മുന്നറിയിപ്പേകുന്നു. നിങ്ങള്‍ നേരിട്ട് അറിയുന്നവരാണെങ്കിലോ അല്ലെങ്കില്‍ വിശ്വസിക്കുന്നവരാണെങ്കിലോ പോലും നിയമത്തെ മറി കടന്ന് ആര്‍ക്കും വീട് വാടകക്ക് കൊടുക്കാന്‍ പാടില്ലെന്ന് നിയമം അനുശാസിക്കുന്നു. അതായത് യുകെയില്‍ വീട് വാടകക്കെടുക്കാന്‍ അവകാശമുള്ളവരാണെന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ളവരാണെങ്കില്‍ പോലും നിയമം പാലിച്ച് കൊണ്ട് മാത്രമേ ആര്‍ക്കായാലും വീട് നല്‍കാവൂ എന്നാണ് പുതിയ മാര്‍ഗനിര്‍ദേശം അടിവരയിടുന്നത്.

ഉദാഹരണമായി യുകെയില്‍ നിയമപരമായി താമസിക്കാന്‍ അവകാശമില്ലാത്തവര്‍ക്ക് നിങ്ങള്‍ വീട് വാടകക്ക് കൊടുത്താല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടും. അവരുടെ റൈറ്റ് ടു റെന്റ് നിങ്ങള്‍ പരിശോധിച്ചുറപ്പാക്കിയെന്നതിന് തെളിവ് നിങ്ങള്‍ക്ക് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീട്ടുടമസ്ഥനെന്ന നിലയില്‍ നിങ്ങള്‍ നിയമക്കുരുക്കിലായി ശിക്ഷിക്കപ്പെടുമെന്നുറപ്പാണ്.

വാടക്കാര്‍ക്ക് മതിയായ രേഖകളില്ലെങ്കില്‍ വീട്ടുടമസ്ഥന്‍ കുടുങ്ങും

. വാടക വീടെടുത്തവര്‍ക്ക് യുകെയില്‍ താമസിക്കുന്നതിനുള്ള ശരിയായ രേഖകളില്ലെങ്കില്‍ വീട് വാടകക്ക് നല്‍കിയ ആള്‍ ശിക്ഷിക്കപ്പെടും. താമസക്കാര്‍ക്ക് ശരിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിക്കാത്ത അവസരങ്ങളില്‍ വീട്ടുടമസ്ഥന്‍ നിര്‍ബന്ധമായും ഹോം ഓഫീസ് ലാന്‍ഡ് ലോര്‍ഡ് ചെക്കിംഗ് സര്‍വീസുമായി ബന്ധപ്പെട്ടിരിക്കണം. ഇതിനായി ലാന്‍ഡ്‌ലോര്‍ഡ് ചെക്കിംഗ് സര്‍വീസില്‍ നിങ്ങള്‍ അപേക്ഷ നല്‍കിയാല്‍ രണ്ട് പ്രവര്‍ത്തി ദിവസങ്ങള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് മറുപടി ലഭിക്കും. ഈ ഉത്തരങ്ങള്‍ സൂക്ഷിച്ച് വച്ച് നിങ്ങള്‍ക്ക് സിവില്‍ പെനാല്‍റ്റിയില്‍ നിന്ന് രക്ഷപ്പെടാം.

ഓണ്‍ലൈന്‍ റൈറ്റ് ടു റെന്റ് സര്‍വീസ്

.ഹോം ഓഫീസ് റൈറ്റ് ടു റെന്റ് ഓണ്‍ലൈന്‍ സര്‍വീസിലൂടെ റൈറ്റ് ടു റെന്റ് ചെക്ക് നടത്തുന്നുണ്ട്. ഹോം ഓഫീസ് സിസ്റ്റംസില്‍ നിന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ നേരിട്ട് റിയല്‍ടൈമായാണ് ലഭിക്കുന്നത്.

Other News in this category



4malayalees Recommends