അമേരിക്കയില്‍ 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ വനിതാ രോഗികളെ പീഡിപ്പിച്ചതിന് കേസ്

അമേരിക്കയില്‍ 68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ വനിതാ രോഗികളെ പീഡിപ്പിച്ചതിന് കേസ്

68കാരനായ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ പ്രായമായ വനിതാ രോഗികളെ പീഡിപ്പിച്ച കുറ്റം ചുമത്തി. അമേരിക്കയിലെ ജോര്‍ജിയയിലാണ് സംഭവം. ലൈംഗിക പീഡനത്തിന് കീഴില്‍ വരുന്ന നിരവധി കുറ്റങ്ങളാണ് രാജേഷ് മോട്ടിഭായ് പട്ടേല്‍ എന്ന ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.


കഴിഞ്ഞ 12 മാസത്തിനിടയിലെ സ്ഥിമായുള്ള പരിശോധനകള്‍ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറിയെന്ന് നാല് വനിതാ രോഗികളാണ് പരാതിപ്പെട്ടത്. ഡെക്ടറിലെ വെറ്ററന്‍സ് അഫയേഴ്‌സ് മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടിയ സ്ത്രീകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്.

രോഗികളുടെ ശരീരത്തില്‍ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നാണ് രാജേഷ് മോട്ടിഭായ് പട്ടേലിനെതിരായ ആരോപണം. 2019നും 2020നും ഇടയിലായിരുന്നു പരാതിക്ക് ഇടയായ സംഭവങ്ങള്‍ നടന്നത്. മുതിര്‍ന്ന് പൗരന്മാര്‍ക്കായുള്ള വകുപ്പാണ് ആരോപണം അന്വേഷിക്കുന്നത്. രാജ്യത്തിന് വേണ്ടി തങ്ങളുടെ ജീവിതം ചെലവഴിച്ച മുതിര്‍ന്ന പൗരന്മാര്‍ക്ക് മികച്ച ചികിത്സ ലഭിക്കേണ്ട ഇടങ്ങളില്‍ നിന്ന് ഇത്തരം ദുരനുഭവം ഉണ്ടാവുന്നത് വച്ച് പൊറുപ്പിക്കാന്‍ പറ്റുന്ന കാര്യമല്ലെന്നാണ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ മിഷേല്‍ ജെ മിസ പറയുന്നത്.




Other News in this category



4malayalees Recommends