ന്യൂജേഴ്‌സി: പിതൃവാത്സല്യത്തിന്റെ കരുതല്‍ ആഘോഷമാക്കി ന്യൂജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ ഫാദേഴ്‌സ് ഡേ ആഘോഷം. ഇടവകയുടെ വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍പ്പെടുത്തികൊണ്ട് ഏറെ വിപുലമായ പരുപാടികളോടെയാണ് ഫാദേഴ്‌സ് ഡേ ആഘോഷിച്ചത്.
വി.കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ബിന്‍സ് ചേത്തലില്‍ ആദ്യമായി ഇടവകയിലും ജീവിതത്തിലും ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്ന ജോജി വില്ലൂത്തറ, ജെഫ്രിന്‍ തിരുനെല്ലിപറമ്പില്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് എല്ലാം പിതാക്കന്‍മാരുടെയും പ്രദക്ഷിണവും പ്രത്യേകം സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് പള്ളി ഹാളില്‍ വെച്ച് യുവജനങ്ങളുടെയും കുട്ടികളുടെയും നേതൃത്വത്തില്‍ സ്‌നേഹവിരുന്നും കലാപരുപാടികളും നടത്തപ്പെടു.
പരുപാടികള്‍ക്ക് വിമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ ബിന്ദു കട്ടപ്പുറം, ബിന്ദു വലിയകല്ലുങ്കല്‍, ഷൈബി കായിപ്പുറം, ജയ്‌നി മുതലുപിടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.