ന്യൂയോര്‍ക്ക് ഹോങ്കോങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ ഭാരത് ബോട്ട് ക്ലബ്ബിന് വിജയ കിരീടം

ന്യൂയോര്‍ക്ക് ഹോങ്കോങ് ഡ്രാഗണ്‍ ബോട്ട് റേസില്‍ ഭാരത് ബോട്ട് ക്ലബ്ബിന് വിജയ കിരീടം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ഫ്‌ലഷിംഗ് മെഡോസ് കൊറോണ പാര്‍ക്കിലെ മെഡോസ് ലേക്കില്‍ ആണ്ടു തോറും നടന്നുവരാറുള്ള ഹോങ് കോങ് ഡ്രാഗണ്‍ ബോട്ട് ഫെസ്റ്റിവലില്‍ ഓഗസ്റ്റ് 12 ശനിയാഴ്ച്ച നടന്ന വാശിയേറിയ മത്സര വള്ളം കളിയില്‍ 250 മീറ്റര്‍ ദൂര വിഭാഗത്തില്‍ മനോജ് പി ദാസ് ക്യാപ്റ്റനായ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും മലയാളികളായ വള്ളംകളി പ്രേമികളുടെ സംഘടനയായ ഭാരത് ബോട്ട് ക്ലബ്ബ് കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്തമാക്കി. 500 മീറ്റര്‍ ദൂര മത്സരത്തില്‍ മൈക്രോ സെക്കന്റിന്റെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.


ഭാരത് ബോട്ട് ക്ലബ്ബിന്റെ സാരഥികളായ പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ള, സെക്രട്ടറി വിശാല്‍ വിജയന്‍, ട്രഷറര്‍ ജയപ്രകാശ് നായര്‍, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള, ടീം മാനേജര്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍, വൈസ് ക്യാപ്റ്റന്‍ ചെറിയാന്‍ വി കോശി എന്നിവരുടെ നേതൃത്വത്തിലും കരുത്തുറ്റ ടീം അംഗങ്ങളും അവരെ നയിച്ച ഡ്രമ്മര്‍മാരായ ജോണ്‍ കുസുമാലയവും, ദീപക്കും ജൂണിയര്‍ ടീമിന്റെ മാനേജരായ വിനു രാധാകൃഷ്ണനും പ്രത്യേകം അനുമോദനം അര്‍ഹിക്കുന്നു.


ഓഗസ്റ്റ് 19ാം തീയതി കാനഡയില്‍ വച്ചു നടക്കുന്ന കനേഡിയന്‍ നെഹൃ ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ള പറഞ്ഞു.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍


Other News in this category



4malayalees Recommends