ചിക്കാഗോ: അമേരിക്കയിലെ ക്‌നാനായ കത്തോലിക്ക റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2023 2024 വര്‍ഷത്തെ റീജിയണല്‍ തലത്തിലുള്ള പ്രവര്‍ത്തനോദ്ഘാടനം നടത്തി. ചിക്കാഗോ രൂപതാ വികാരി ജനറാളും ക്‌നാനായ റീജിയണല്‍ ഡയറക്ടറുമായ ഫാ. തോമസ് മുളവനാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
മിഷന്‍ ലീഗ് ക്‌നാനായ റീജിയണല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, മിഷന്‍ ലീഗ് അന്തര്‍ദേശിയ ഓര്‍ഗനൈസര്‍ സിജോയ് പറപ്പള്ളില്‍, റീജിയണല്‍ പ്രസിഡന്റ് സെറീന മുളയാനിക്കുന്നേല്‍, സെക്രട്ടറി ജെയിംസ് കുന്നശ്ശേരി, ഓര്‍ഗനൈസര്‍ സുജ ഇത്തിത്തറ, ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക അസിസ്റ്റന്റ് വികാരി ഫാ. ലിജോ കൊച്ചുപറമ്പില്‍, മതബോധന പ്രിന്‍സിപ്പല്‍ സജി പൂത്തൃക്കയില്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ ബിനു ഇടക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.
ഉദ്ഘാടനത്തിനു മുന്നോടിയായി മിഷന്‍ ലീഗ് അംഗങ്ങള്‍ അണിനിരന്ന വര്‍ണശബളമായ പ്രേഷിത റാലിയും നടത്തി. ചിക്കാഗോയില്‍ നടത്തിയ റീജിയണല്‍ ക്യാമ്പിന്റെ സമാപനത്തിലാണ് പ്രവര്‍ത്തനോദ്ഘാടനം സംഘടിപ്പിച്ചത്.
ക്‌നാനായ റീജിയന്റെ കീഴിലുള്ള എല്ലാ ഇടവകളിലും മിഷനുകളിലും മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ യൂണിറ്റ്തല പ്രവര്‍ത്തനോദ്ഘാടനം വിശുദ്ധ കൊച്ചു ത്രേസ്യയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച നടത്തപ്പെടും.