വെളിച്ചം നോര്‍ത്ത് അമേരിക്ക ദശവാര്‍ഷിക സമ്മേളനം ഗ്രീന്‍സ്‌ബൊറോയില്‍

വെളിച്ചം നോര്‍ത്ത് അമേരിക്ക ദശവാര്‍ഷിക സമ്മേളനം ഗ്രീന്‍സ്‌ബൊറോയില്‍
ഗ്രീന്‍സ്‌ബൊറോ, നോര്‍ത്ത് കരോലിന: വടക്കേ അമേരിക്കയിലെ മലയാളി കൂട്ടായ്മയായ വെളിച്ചം നോര്‍ത്ത് അമേരിക്കയുടെ ദശ വാര്‍ഷിക സമ്മേളനം നോര്‍ത്ത് കരോലിനയിലെ ഗ്രീന്‍സ്‌ബൊറോ ഹോട്ടല്‍ വിന്‍ധം ഗാര്‍ഡന്‍, ട്രയാഡ് മുസ്ലിം സെന്റര്‍ എന്നിവിടങ്ങളിലായി സെപ്തംബര് 30, ഒക്ടോബര്‍ 1 തിയ്യതികളില്‍ നടക്കും. കാനഡയിലെയും അമേരിക്കയിലെയും നൂറോളം കുടുംബങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും കുടുംബസംഗമംവും ആസൂത്രണം ചെയ്തതായി പ്രോഗ്രാം കണ്‍വീനര്‍ സലിം ഇല്ലിക്കല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വെളിച്ചം പത്താം വാര്‍ഷിക മാഗസിന്‍ സമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

സമ്മേളന നടത്തിപ്പിനായി വെളിച്ചം നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് നിയാസ് കെ സുബൈറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാസിദ് സിദ്ധീഖ്, അബ്ദുല്‍ അസീസ് (ഫൈനാന്‍സ്), നൂര്‍ ഷഹീന്‍, സാമിയ (കമ്മ്യൂണിക്കേഷന്‍ & ഗസ്റ്റ് സര്‍വീസസ്), നിഷ ജാസ്മിന്‍, അജ്മല്‍ ചോലശ്ശേരി, സുമയ്യ ഷാഹു, സാജിദ് മമ്പാട് (പൊതു സമ്മേളനം & വനിതാ സമ്മേളനം), ജസീല ഗ്രീന്‍സ്‌ബൊറോ, റൈഹാന വെളിയമ്മേല്‍ (രജിസ്‌ട്രേഷന്‍) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.


റിപ്പോര്‍ട്ട്: ഹമീദലി കോട്ടപ്പറമ്പന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍

Other News in this category



4malayalees Recommends