ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബര്‍ 21ന്

ഭാരത് ബോട്ട് ക്ലബ്ബ് കുടുംബ സംഗമം ഒക്ടോബര്‍ 21ന്
ന്യൂയോര്‍ക്ക്: ഭാരത് ബോട്ട് ക്ലബ്ബ് വര്‍ഷം തോറും നടത്തിവരാറുള്ള കുടുംബ സംഗമം ഈ വര്‍ഷവും പതിവുപോലെ വിപുലമായ പരിപാടികളോടെ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ 21ാം തീയതി ശനിയാഴ്ച വൈകീട്ട് 5 മണി മുതല്‍ നടത്തുന്നതാണെന്ന് പ്രസിഡന്റ് വിശ്വനാഥന്‍ കുഞ്ഞുപിള്ള, സെക്രട്ടറി വിശാല്‍ വിജയന്‍, ട്രഷറര്‍ ജയപ്രകാശ് നായര്‍, ക്യാപ്റ്റന്‍ മനോജ് ദാസ്, ടീം മാനേജര്‍ ചെറിയാന്‍ ചക്കാലപ്പടിക്കല്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ബിജു മാത്യു എന്നിവര്‍ സംയുക്തമായി അറിയിച്ചു.


നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍, മിമിക്രി, വഞ്ചിപ്പാട്ട് എന്നിവ കൂടാതെ കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള അറിയിച്ചു.


ന്യൂയോര്‍ക്കിലെ ഫ്‌ലഷിംഗ് മെഡോ പാര്‍ക്കില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് റെയ്‌സ് മത്സരത്തില്‍ വിജയ കിരീടം നേടിയ ടീമംഗങ്ങളെ അന്നേദിവസം ആദരിക്കുന്നതാണ്.


കൂടുതല്‍ വിവരങ്ങള്‍ക്ക് ഫ്‌ലയര്‍ കാണുക.


റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

Other News in this category



4malayalees Recommends