സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍

സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷികകോണ്‍ഫ്രന്‍സ് ഹൂസ്റ്റണില്‍
ഹൂസ്റ്റണ്‍ : സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം പതിനാലാമത് വാര്‍ഷിക കോണ്‍ഫ്രന്‍സ് 2023 ഒക്ടോബര്‍ 19, 20, 21, 22 തീയതികളില്‍ ഹൂസ്റ്റണ്‍ സെന്റ്‌തോമസ് ഓര്‍ത്തഡോക്‌സ് കത്തീണ്ട്രലില്‍ നടക്കും. 'കുരിശൂ


രക്ഷയുടെ ആയുധം' എന്നതാണ് മുഖ്യ ചിന്താവിഷയം. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപൊലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്ത, കോട്ടയംഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്ത,വെരി റെവ.ഫാ. എം.പി ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ, ഫാ. അലക്‌സാണ്ടര്‍ ജെ. കുര്യന്‍, ഫാ. മാത്യൂസ് ജോര്‍ജ്ജ്, മിസ്സിസ്. സീന മാത്യൂസ് എന്നിവര്‍ വിവിധ സെക്ഷനുകള്‍ക്ക്‌നേതൃത്വം നല്കും. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ അറുപത്തില്‍പ്പരം ദേവാലയങ്ങളില്‍ നിന്നായി അറുനൂറോളം മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികള്‍ പങ്കെടുക്കും.

ഹൂസ്റ്റണ്‍ റീജിയണല്‍ മര്‍ത്തമറിയം വനിതാ സമാജമാണ് ഈ കോണ്‍ഫ്രന്‍സിനു നേതൃത്വംനല്കുന്നത്.

ഫാ. ഡോ. ഐസക്ക് ബി പ്രകാശ് , (വൈസ് പ്രസിഡന്റ്), മിസ്സിസ് സുനു ജോയ് (ജനറല്‍ സെക്രട്ടറി), മിസ്സിസ് ലിനി ശങ്കരത്തില്‍ (ട്രഷറര്‍), ഫാ: ജോണ്‍സണ്‍ പുഞ്ചക്കോണം ( ഹൂസ്റ്റണ്‍ റീജിണല്‍പ്രസിഡന്റ്), മിസ്സിസ് സൂസന്‍ സുജിത്ത് (ഹൂസ്റ്റണ്‍ റീജിണല്‍ സെക്രട്ടറി) ഫാ. പി എം.ചെറിയാന്‍(കോണ്‍ഫ്രന്‍സ് ഡയറക്റ്റര്‍ ) മിസ്സിസ് സൂസി കുരുവിള (കോണ്‍ഫ്രന്‍സ് കണ്‍വീനര്‍) എന്നിവരുടെനേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.




കൂടുതല്‍ വിവരങ്ങള്‍ക്ക് :


ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (പബ്ലിസിറ്റി കണ്‍വീനര്‍)


3463329998



Other News in this category



4malayalees Recommends