നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സ്വന്തമാക്കിയ 66854 വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് കുവൈത്ത് റദ്ദാക്കി

നിയമവിരുദ്ധ മാര്‍ഗത്തിലൂടെ സ്വന്തമാക്കിയ 66854 വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് കുവൈത്ത് റദ്ദാക്കി

കുവൈത്തില്‍ നിയമ വിരുദ്ധ മാര്‍ഗത്തിലൂടെ വിദേശികളെടുത്ത 66854 ഡ്രൈവിങ് ലൈസന്‍സുകള്‍ 12 മാസത്തിനിടെ പിന്‍വലിച്ചതായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

വീസ റദ്ദാക്കി രാജ്യം വിട്ടവരുടേയും ലൈസന്‍സ് റദ്ദാക്കിയവയിലുണ്ട്. പ്രത്യേക സമിതി പഠന വിധേയമാക്കിയാണ് നിയമ വിരുദ്ധമായ ലൈസന്‍സുകള്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷമെങ്കിലും കുവൈത്തില്‍ ജോലി ചെയ്ത കുറഞ്ഞത് അറന്നൂറ് ദിനാര്‍ ശമ്പളവും ബിരുദവും ഉള്ള വിദേശികള്‍ക്ക് മാത്രമേ കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനാകൂ.എന്നാല്‍ വ്യാജ രേഖ സമര്‍പ്പിച്ച് പലരും ലൈസന്‍സ് സ്വന്തമാക്കിയതായി വ്യക്തമായതോടെയാണ് നിയമം കര്‍ശനമാക്കിയത്.


Other News in this category



4malayalees Recommends