കുവൈത്ത് തേങ്ങി ; ഷെയ്ഖ് നവാഫിന് വിട

കുവൈത്ത് തേങ്ങി ; ഷെയ്ഖ് നവാഫിന് വിട
പ്രിയപ്പെട്ട മുന്‍ അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് വിട ചൊല്ലി കുവൈത്ത്.

സുലൈബിക്കാത്ത് കബര്‍സ്ഥാനില്‍ ഇന്നലെ രാവിലെ 10 ന് ഔദ്യോഗിക ബഹുമതികളോടെ കബറടക്കി.

രാജ കുടുംബാംഗങ്ങളും ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഭരണാധികാരിയെന്ന നിലയില്‍ കുവൈത്തിന്റെ പുരോഗതിയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയാളാണ് വിട പറഞ്ഞത്.

Other News in this category



4malayalees Recommends