കുവൈത്തില്‍ പുതിയ കിരീടാവകാശി ഒരു വര്‍ഷത്തിനുള്ളില്‍ ; മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത

കുവൈത്തില്‍ പുതിയ കിരീടാവകാശി ഒരു വര്‍ഷത്തിനുള്ളില്‍ ; മന്ത്രിസഭയിലും അഴിച്ചുപണിക്ക് സാധ്യത
പുതിയ കുവൈത്ത് ഭരണാധികാരിയും 80 വയസ്സു കഴിഞ്ഞ ശേഷമാണ് അധികാരമേറ്റെടുക്കുന്നത്. സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിഷയങ്ങളില്‍ പുതിയ ഭരണാധികാരി ഉടനടി തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മുന്‍ഗാമിയായ ഷെയ്ഥ് നവാഫ് അല്‍ അഹമ്മദ് അല്‍ജാബര്‍ അല്‍ സബാഹ് കുവൈത്ത് അമീറായി സ്ഥാനമേറ്റത് 83ാം വയസിലാണ്. അതേ പ്രായത്തിലാണ് പുതിയ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അധികാരത്തിലേറുന്നത്.

പ്രധാനപ്പെട്ട ഓഫീസുകളില്‍ പുതുമുഖങ്ങളെ കൊണ്ടുവന്ന് ഭരണ പരിഷ്‌കാരം നടപ്പാക്കാന്‍ പുതിയ അമീര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends