ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തിപ്പെടും ; കുവൈത്ത് അമീറിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തിപ്പെടും ; കുവൈത്ത് അമീറിന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി
കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ കുവൈറ്റ് ബന്ധം വരും വര്‍ഷങ്ങളിലും കൂടുതല്‍ ദൃഢമാകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ' കുവൈറ്റിന്റെ പുതിയ അമീറായി ചുമതല

യേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന് ആശംസകളും അഭിവാദ്യങ്ങളും അറിയിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഇന്ത്യ കുവൈറ്റ് ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും കുവൈറ്റില്‍ ഇന്ത്യന്‍ സമൂഹം വീണ്ടും അഭിവൃദ്ധിപ്പെടുമെന്നും വിശ്വാസമുണ്ട്.' പ്രധാനമന്ത്രി കുറിച്ചു.

Other News in this category



4malayalees Recommends