പുതിയ വിമാനവുമായി കുവൈറ്റ് എയര്‍വേസ്

പുതിയ വിമാനവുമായി കുവൈറ്റ് എയര്‍വേസ്
യാത്ര സുഖകരമാക്കാന്‍ വേണ്ടി പുതിയ വിമാനം വാങ്ങിയിരിക്കുകയാണ് കുവൈറ്റ് എയര്‍വേസ്. 'ബര്‍ഗാന്‍' എന്ന എയര്‍ബസ് എ 320 നിയോ വിമാനം കൂടി കഴിഞ്ഞ ദിവസം എത്തി. കുവൈറ്റ് എയര്‍വേയ്‌സിന്റെ ഇ്ത്തരത്തിലുള്ള ഒമ്പതാമത്തെ വിമാനമാണിത്. കുവൈറ്റ് വാണിജ്യാടിസ്ഥാനത്തില്‍ ഇത് സര്‍വിസ് ആരംഭിക്കും. അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളുന്നതാണ് ബര്‍ഗാന്‍. യാത്രക്കാര്‍ വലിയ സൗകര്യങ്ങള്‍ ആണ് വാഗാദാനം ചെയ്യുന്നത്. കുറഞ്ഞ ഇന്ധന ഉപഭോഗവും വിമാനം വാഗ്ദാനം ചെയ്യുന്നുണ്ട്.

മൂന്ന് എ330200, ഏഴ് എ320200, പത്ത് ബോയിങ് 777300 ഇ.ആര്‍, ഒമ്പത് എ 320 നിയോ,നാല് എ330800 എന്നിങ്ങനെ കുവൈറ്റ് എയര്‍വേസിന് 33 വിമാനങ്ങളാണ് ഉള്ളത്. പുതിയ ബര്‍ഗാന്‍ എയര്‍ബസ് വിമാനത്തിന്റെ വരവോടെ കുവൈറ്റിന് കുവൈറ്റ് എയര്‍വേഴ്‌സിന്റെ മുഖം തന്നെ മാറും. വരും വര്‍ഷങ്ങളില്‍ ആറ് നിയോ 321 എ, പത്ത് 777300 ഇ.ആര്‍ കാരിയറുകളും വാങ്ങാന്‍ എയര്‍ബസുമായി കോര്‍പറേഷന്‍ കരാറുണ്ടാക്കിയിട്ടുണ്ടെന്നാണ് കെ.എ.സി ചെയര്‍മാന്‍ അബ്ദുല്‍ മോഹ്‌സെന്‍ അല്‍ ഫഗാന്‍ പറഞ്ഞു.

Other News in this category



4malayalees Recommends