കള്ളനോട്ടുമായി രണ്ടുപേരെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘം പിടികൂടി. കള്ളനോട്ട് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രിക് മെഷീന്‍, നോട്ടിന്റെ വലിപ്പവും നിറവുമുള്ള പേപ്പറുകള്‍, കള്ളനോട്ടുകള്‍, കൃത്രിമ വസ്തുക്കള്‍ എന്നിവ ഇവരില്‍ നിന്ന് പിടികൂടി.പിടിയിലായവര്‍ ആഫ്രിക്കന്‍ പൗരന്മാരാണ്.
പ്രതികളേയും പിടിച്ചെടുത്ത വസ്തുക്കളും നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായി സുരക്ഷാ വിഭാഗം നടത്തിയ തീവ്ര അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.