ഷാജു സാം ഫൊക്കാന 2024 - 2026 എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

ഷാജു സാം ഫൊക്കാന 2024 - 2026 എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റായി മത്സരിക്കുന്നു
അമേരിക്കയിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്‌കാരിക സംഘടനാ രംഗത്ത് സജീവമായ ഷാജു സാം 2024 2026 കാലയളവില്‍ ഡോ. കല ഷഹി നയിക്കുന്ന പാനലില്‍ നിന്ന് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു.


പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ ഷാജു സാം 1984 ല്‍ കാതോലിക്കേറ്റ് കോളേജില്‍ പഠിക്കുന്ന സമയത്ത് തന്നെ അമേരിക്കയിലേക്ക് കുടിയേറി. ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്‌സിറ്റി ക്വീന്‍സ് കോളേജില്‍ നിന്ന് അക്കൗണ്ടിംഗില്‍ ബിരുദം നേടിയ ശേഷം ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ടാക്‌സേഷനില്‍ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. ഷാജു വാള്‍ സ്റ്റ്രീറ്റ് ഇന്റര്‍നാഷണല്‍ ലോ സ്ഥാപനത്തില്‍ ടാക്‌സസ് കണ്ട്രോളര്‍ ആയി ജോലി ചെയ്യുന്നു, സ്വന്തമായി അക്കൗണ്ടിംഗ്, ടാക്‌സ് പ്രാക്ടീസുമുണ്ട്.


ചെറുപ്പം മുതല്‍ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ താല്പര്യമുണ്ടായിരുന്ന ഷാജു സാം 1984 മുതല്‍ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനാണ്. 1987 ല്‍ സെക്രട്ടറി, 1994 ല്‍ പ്രസിഡന്റ്, 2001 ല്‍ സെക്രട്ടറി, 2012ല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, 2017 ല്‍ പ്രസിഡന്റ്, 2022ല്‍ സംഘടനയുടെ അന്‍പതാം വാര്‍ഷക ആഘോഷ സമയത്ത് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൂടാതെ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ U.S.A ഏരിയ പ്രസിഡന്റ്, അന്താരാഷ്ട്ര കൗണ്‍സില്‍ അംഗം, 2023 ല്‍ യു.എസ്. കാനഡ കരീബിയന്‍ 5 ഡേ ക്രൂയിസ് കണ്‍വെന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍, 2015 2017 റീജിയണല്‍ ഡയറക്ടര്‍. നോര്‍ത്ത് അറ്റ്‌ലാന്റിക് മേഖല, ലോംഗ് ഐലന്റ് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് എന്നീ നിലകളിലും,ലോംഗ് ഐലന്റ് മാര്‍ത്തോമ്മാ പള്ളിയുടെ വൈസ് പ്രസിഡന്റ് ആണിപ്പോള്‍ . മര്‍ത്തോമ്മാ നോര്‍ത്ത് അമേരിക്കന്‍യൂറോപ്പ് ഡയോസിസിന്റെ അസംബ്ലി മെമ്പര്‍ , ധനകാര്യ ഉപദേശക സമിതി അംഗവുമായും സേവനമനുഷ്ടിച്ചു. മാര്‍ത്തോമ്മാ യുവജന സഖ്യത്തിന്റെ ദേശീയ സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായും പ്രവര്‍ത്തിച്ചു.


എക്യുമെനിക്കല്‍ രംഗത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചു. സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറെഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രഷറര്‍ ആയിരുന്നു.


കേരളത്തിലായിരുന്നപ്പോള്‍ ബാലജനസഖ്യം, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു. കൊടുമണ്‍ വികസന കമ്മിറ്റിയുടെയും കൊടുമണ്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെയുംസ്ഥാപക സെക്രട്ടറിയാണ്. ഡൊറോത്തിയ ലിയോണ്‍ഹാര്‍ഡ് ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിക്കുന്നു.മേയില്‍ നടക്കുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനായി തയ്യാറെടുക്കുന്ന ന്യൂയോര്‍ക്ക് കേരള സ്‌പൈക്കേഴ്‌സിന്റെ (വോളിബോള്‍ ക്ലബ്) പ്രസിഡന്റായി സേവനം അനുഷ്ഠിക്കുന്നു.ഇന്ത്യന്‍ കലകളെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു ലാഭേച്ഛയില്ലാത്ത സംഘടനയായ കലാവേദി ഇന്റര്‍നാഷണലിന്റെ ഉപദേശകനായി സേവനമനുഷ്ഠിക്കുന്നു.


കോടുമണ്‍ ഓവില്‍ കുടുംബാംഗം. ഭാര്യ വിനി ഷാജു. മൂന്നു പുത്രന്മാര്‍, ഷെല്‍വിന്‍, ഷോണ്‍, ഷെയ്ന്‍ .കൂടാതെ മൂന്ന് പേരക്കുട്ടികളുമുണ്ട്.


ഷാജു സാമിന്റെ എക്‌സിക്യുട്ടീവ് പ്രസിഡന്റായുള്ള സ്ഥാനാര്‍ത്ഥിത്വം തങ്ങളുടെ പാനലിനും ഫൊക്കാനയ്ക്കും ഏറെ ഗുണപ്രദമാകുമെന്ന്, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡോ. കല ഷഹി, സെക്രട്ടറി സ്ഥാനാര്‍ത്ഥി ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ സ്ഥാനാര്‍ത്ഥി രാജന്‍ സാമുവേല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി റോയ് ജോര്‍ജ്, അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ബിജു തൂമ്പില്‍, അസ്സോസിയേറ്റ് ട്രഷറര്‍ സ്ഥാനാര്‍ത്ഥി സന്തോഷ് ഐപ്പ്, അഡീഷണല്‍ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. അജു ഉമ്മന്‍, അഡീഷണല്‍ അസ്സോസിയേറ്റ് ടഷറര്‍ സ്ഥാനാര്‍ത്ഥി ദേവസ്സി പാലാട്ടി, വിമന്‍സ് ഫോറം ചെയര്‍ സ്ഥാനാര്‍ത്ഥി നിഷ എറിക്, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ബെന്‍ പോള്‍, ലിന്റോ ജോളി, റോയ് ജോര്‍ജ്, പ്രിന്‍സണ്‍ പെരേപ്പാടന്‍, ട്രസ്റ്റീ ബോര്‍ഡ് അംഗമായി മത്സരിക്കുന്ന ഡോ. ജേക്കബ് ഈപ്പന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.Other News in this category4malayalees Recommends