ഫൊക്കാന കണ്‍വന്‍ഷന്‍ ഡോ. ശശി തരൂര്‍ പങ്കെടുക്കും

ഫൊക്കാന കണ്‍വന്‍ഷന്‍  ഡോ. ശശി തരൂര്‍ പങ്കെടുക്കും
വാഷിംഗ്ടണ്‍: ലോക മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ 21ാം ദേശീയ കണ്‍വന്‍ഷനില്‍

വിശ്വപൗരന്‍ ഡോ. ശശി തരൂര്‍ പങ്കെടുക്കും. ജൂലൈ 18 മുതല്‍ 20 വരെ വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ സന്തോഷമേയുള്ളുവെന്ന് ഡോ. ശശി തരൂര്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ അറിയിച്ചു.


ഐക്യരാഷ്ട്ര സഭയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. തരൂര്‍ കേന്ദ്ര മന്ത്രിസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തിരുവനന്തപുരത്തുനിന്നുള്ള ലോക്‌സഭാംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമാണ്.


മികച്ച പ്രാസംഗികനും എഴുത്തുകാരനും ആയ ഡോ. തരൂരിന്റെ സാന്നിദ്ധ്യം കണ്‍വന്‍ഷന് പകിട്ടേകുമെന്ന് ഡോ. ബാബു സ്റ്റീഫനും ടീമും പറഞ്ഞു.Other News in this category4malayalees Recommends