കുവൈറ്റ് ദിനാര്‍; ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി

കുവൈറ്റ് ദിനാര്‍; ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി
ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. ലോക കറന്‍സികളില്‍ ശക്തമായ സാന്നിധ്യമാണ് കുവൈറ്റ് ദിനാറിനുള്ളത്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാര്‍.

ലോകത്തെ ശക്തമായ പത്ത് കറന്‍സികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഫോബ്‌സാണ് കറന്‍സികളില്‍ മുന്‍ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ബഹ്‌റൈന്‍ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്.

പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിന്റേത്. 2023ല്‍ ഫോബ്‌സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാര്‍ ഒന്നാമതായിരുന്നു. 1961ലാണ് കുവൈറ്റ് ദിനാര്‍ ആരംഭിക്കുന്നത്.

Other News in this category



4malayalees Recommends