ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു

ചിക്കാഗോ സെന്റ് മേരീസ് ഇടവകയില്‍ ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക ദൈവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 'സര്‍വ്വീസ്' അഥവാ സേവനം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെട്ട സെമിനാര്‍ ഫാ. ജോഷി വലിയ വീട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനം ഇല്ലാത്ത പ്രാര്‍ത്ഥന വെറും പ്രാര്‍ത്ഥനയും, പ്രവത്തനവും പ്രാര്‍ത്ഥനയും ഒരുമിക്കുമ്പോള്‍ അത് സേവനമായി മാറും എന്ന് അദ്ദേഹം തന്റെ ഉദ്ഘാടന സന്ദേശത്തില്‍ അനുസ്മരിച്ചു. സെമിനാറില്‍ മുഖ്യ പ്രഭാക്ഷണം നടത്തിയത് മുന്‍ കുക്ക് കൗണ്ടി സ്റ്റേറ്റ് അറ്റോര്‍ണിസ് ജൂവനൈല്‍ ജസ്റ്റിസ് ബ്യൂറോ ചീഫും നിലവിലെ മേരിവില്‍ അക്കാദമി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സി. കാതറിന്‍ റയാന്‍ ആയിരുന്നു. സേവന സന്നദ്ധമായ ഒരു സമൂഹത്തിന്റെ ആവശ്യകതയെപ്പറ്റിയും, സേവനങ്ങള്‍ ചെയ്തു ശീലിക്കുവാനും , സേവനം എന്നത് എങ്ങിനെ പ്രവര്‍ത്തികമാക്കേണമെന്നും സി. കാതറിന്‍ തന്റെ മുഖ്യ പ്രഭാക്ഷണത്തിലൂടെ ചെറു പുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ക്ക് വിവരിച്ചുകൊടുത്തു. നാം ഒരുമിച്ചു ചെയ്താല്‍ നമുക്ക് ചെയ്യുവാന്‍ സാധിക്കാത്തതായി ഒന്നുംതന്നെയില്ല എന്ന സന്ദേശം കുട്ടികള്‍ക്ക് എത്തിക്കുവാനായി സി. കാതറിന് സാധിച്ചു എന്ന് സെമിനാറില്‍ പങ്കെടുത്ത മിഷന്‍ലീഗ് അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തി. സി എം എല്‍ പ്രസിഡന്റ് ആന്‍ഡ്രൂ തേക്കുംകാട്ടില്‍, വൈസ് പ്രസിഡണ്ട് മാരിയന്‍ കരികുളം, സെക്രട്ടറി ജിയാണ് ആലപ്പാട്ട്, ജോയിന്റ് സെക്രട്ടറി ഡാനിയേല്‍ കിഴക്കേവാലയില്‍, ട്രഷറര്‍ ഫിലിപ്പ് നെടുത്തുരുത്തിപുത്തെന്‍പുരയില്‍, ജോയിന്റ് ട്രഷറര്‍ ജേക്കബ് മാപ്‌ളേറ്റ് എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. പാരിഷ് സെക്രട്ടറി സി. സില്‍വേരിയസ് എസ്.വി.എം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ബിനു പൂത്തുറയില്‍, നിബിന്‍ വെട്ടിക്കാട്ട് എന്നിവര്‍ സെമിനാറിന് വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെമിനാറില്‍ സഹകരിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്ത എല്ലാവര്‍ക്കും സി എം എല്‍ ഡയറക്ടര്‍ ജോജോ അനാലില്‍ ഇടവകയ്ക്ക് വേണ്ടി നന്ദി അറിയിച്ചു.Other News in this category4malayalees Recommends