കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം

കുവൈത്തില്‍ പ്രവാസികള്‍ക്ക് ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധം
കുവൈത്തില്‍ പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. നിര്‍ദിഷ്ട നിയമത്തിലൂടെ സ്വദേശികള്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും മികച്ച ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ചികിത്സാ ചെലവ് ഇനത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും ഇതു ഉപകരിക്കും.

സ്വദേശികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം രാജ്യവും വിദേശികളുടേത് കമ്പനി ഉടമകളുമാണ് വഹിക്കേണ്ടത്. സന്ദര്‍ശകര്‍ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് ഇന്‍ഷുറന്‍സ് എടുത്തിരിക്കണം.എല്ലാവര്‍ക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കരണം.

Other News in this category



4malayalees Recommends