2 വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഇന്‍ടേക്കിന് 'ക്യാപ്പ്' ഏര്‍പ്പെടുത്തി കാനഡ; പ്രതിവര്‍ഷം 35% വിദ്യാര്‍ത്ഥി വിസകളുടെ എണ്ണം കുറയും; വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നത് എങ്ങനെ?

2 വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഇന്‍ടേക്കിന് 'ക്യാപ്പ്' ഏര്‍പ്പെടുത്തി കാനഡ; പ്രതിവര്‍ഷം 35% വിദ്യാര്‍ത്ഥി വിസകളുടെ എണ്ണം കുറയും; വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നത് എങ്ങനെ?
രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ ഇന്‍ടേക്കിന് ക്യാപ്പ് ഏര്‍പ്പെടുത്തുന്നതായി കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതുവഴി 2024-ല്‍ ഏകദേശം 3.60 ലക്ഷം സ്റ്റഡി പെര്‍മിറ്റുകളാണ് അനുവദിക്കുക, മുന്‍വര്‍ഷങ്ങളില്‍ നിന്നും 35% കുറവാണിത്.

ബാങ്ക് അക്കൗണ്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കേണ്ട പണത്തിന്റെ തോത് 20,635 കനേഡിയന്‍ ഡോളറിലേക്കാണ് നേരത്തെ വര്‍ദ്ധിപ്പിച്ചത്. കാനഡയിലെ ജീവിതച്ചെലവിന് ആനുപാതികമായാണ് ഈ വര്‍ദ്ധന നടപ്പാക്കിയതെങ്കിലും, ഇത് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയുന്ന വിഷയമാണ്.

ഹൗസിംഗ്, ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ സമ്മര്‍ദമാണ് ഗവണ്‍മെന്റിനെ ഈ നീക്കത്തിലേക്ക് നയിച്ചത്. 2022 വരെ 8 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് കാനഡയിലുള്ളത്. ഒരു ദശകം മുന്‍പത്തെ 214,000 പേരില്‍ നിന്നാണ് ഈ വര്‍ദ്ധന.

ഈ വര്‍ഷം ഏകദേശം 360,000 അണ്ടര്‍ഗ്രാജുവേറ്റ് സ്റ്റഡി പെര്‍മിറ്റാണ് കാനഡ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു. ഓരോ പ്രൊവിന്‍സിനും, ടെറിട്ടറിക്കും ഇതില്‍ നിന്നും ആനുപാതികമായി അലോട്ട്‌മെന്റ് അനുവദിക്കുകയാണ് ചെയ്യുക. ഇതിന് ശേഷം പ്രൊവിന്‍സുകള്‍ അവരുടെ യൂണിവേഴ്‌സിറ്റികള്‍ക്കും, കോളേജുകള്‍ക്കും എങ്ങനെ നല്‍കുമെന്ന് തീരുമാനിക്കും.

പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മോഡലില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ നിന്നും ഗ്രാജുവേഷന്‍ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതും നിര്‍ത്തലാക്കും. കാനഡയുടെ ഹൗസിംഗ് മാര്‍ക്കറ്റ് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നതോടെയാണ് ട്രൂഡോ ഭരണകൂടം പ്രതിസന്ധിയിലായത്.

Other News in this category



4malayalees Recommends