ട്രാഫിക് നിയമം ലംഘിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചു, രണ്ടു മരണത്തിന് കാരണക്കാരനായ ഇന്ത്യന്‍ പൗരനെ കാനഡയില്‍ നിന്ന് നാടുകടത്തി

ട്രാഫിക് നിയമം ലംഘിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചു, രണ്ടു മരണത്തിന് കാരണക്കാരനായ ഇന്ത്യന്‍ പൗരനെ കാനഡയില്‍ നിന്ന് നാടുകടത്തി
ഇന്ത്യന്‍ പൗരനെ കാനഡയില്‍ നിന്ന് നാടു കടത്തി. പഞ്ചാബ് സ്വദേശിയായ ബിപിന്‍ ജോട് ഗില്ല് (26)നെയാണ് ഫെഡറല്‍ കോടതിയുടെ വിധി പ്രകാരം ജനുവരി 15ന് നാടു കടത്തിയത്.

2019 ല്‍ ആല്‍ബര്‍ട്ട പ്രൊവിന്‍സില്‍ ഉണ്ടായ കാര്‍ അപകടത്തിലാണ് നടപടി. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടിരുന്നു. ഇയാള്‍ ട്രാഫിക് നിയമം ലംഘിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായ ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

ഉസ്മ അഫ്‌സല്‍ (31), ബില്‍ക്വിസ് ബീഗം (60) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Other News in this category



4malayalees Recommends