കുവൈറ്റ് അമീര്‍ സൗദിയിലെത്തി; അധികാരത്തിലേറിയ ശേഷമുളള ആദ്യ സന്ദര്‍ശനം

കുവൈറ്റ് അമീര്‍ സൗദിയിലെത്തി; അധികാരത്തിലേറിയ ശേഷമുളള ആദ്യ സന്ദര്‍ശനം
കുവൈറ്റിന്റെ പുതിയ അമീര്‍ ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലെത്തി. കുവൈറ്റ് അമീറിനെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. അമീറായി അധികാരമേറ്റതിന് ശേഷമുളള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.

ശൈഖ് മിശ്അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനം കൂടിയാണിത്.

എര്‍ഖ കൊട്ടാരത്തില്‍ സല്‍മാന്‍ രാജാവ് അമീറിനെ സ്വീകരിച്ചു. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സംയുക്ത സഹകരണവുമാണ് സന്ദര്‍ശനം ലക്ഷ്യം വെക്കുന്നത്. പ്രാദേശികവും അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കുവൈറ്റ് അമീറിന് ഓര്‍ഡര്‍ ഓഫ് കിംഗ് അബ്ദുല്‍ അസീസ് എന്ന ബഹുമതി നല്‍കി ആദരിച്ചു.


Other News in this category



4malayalees Recommends