കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി

കുവൈത്തില്‍ ഒരാഴ്ചക്കിടെ 23122 വിവിധ ട്രാഫിക് നിയമ ലംഘനങ്ങള്‍ രേഖപ്പെടുത്തി. ജനുവരി 20 മുതല്‍ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് കാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങള്‍ കണ്ടെത്തിയത്.


നിയമ ലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമ ലംഘകരെ മുന്‍കരുതല്‍ തടവിലേക്ക് മാറ്റിയതായും അല്‍റായി പത്രം റിപ്പോര്‍ട്ടു ചെയ്തു.

റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ് കര്‍ശന പരിശോധന നടത്തിവരികയാണ്. എല്ലാ ഗവര്‍ണറേറ്റുകളിലേയും വിവിധ റോഡുകളില്‍ പരിശോധന നടന്നുവരുന്നു.

Other News in this category



4malayalees Recommends