യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം ; രാജ്യം വിടാതെ വീസ പുതുക്കിയാല്‍ മെച്ചങ്ങളേറെ

യുഎസിലെ ഇന്ത്യക്കാരുള്‍പ്പെടെ എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആശ്വാസകരമായ തീരുമാനം ; രാജ്യം വിടാതെ വീസ പുതുക്കിയാല്‍ മെച്ചങ്ങളേറെ
എച്ച് 1 ബി വീസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യം വിടാതെ തന്നെ ഇനി വീസ പുതുക്കാന്‍ അപേക്ഷ നല്‍കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വെബ് സൈറ്റ് മുഖേന അപേക്ഷിക്കാം.

വീസ പുതുക്കാന്‍ ഇനി സ്വന്തം രാജ്യത്തിലേക്ക് പോകേണ്ടതില്ല. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി മോദി യുഎസ് സന്ദര്‍ശിച്ചപ്പോള്‍ സംയുക്ത പ്രസ്താവനയില്‍ പ്രഖ്യാപിച്ചതാണ് പദ്ധതി. ഐടി പ്രൊഫഷണലുകള്‍ക്ക് ഇതൊരു സന്തോഷ വാര്‍ത്തയാണ്.

ഇരുപതിനായിരത്തോളം പേരുടെ തൊഴില്‍ വീകളാകും ആദ്യ ഘട്ടം പുതുക്കുക. അടുത്ത അഞ്ച് ആഴ്ചത്തേക്ക് അപേക്ഷ നല്‍കാം. വീസയുമായി ബന്ധപ്പെട്ട ചെലവുകളും കാലതാമസവും കുറക്കാനും പ്രശ്‌ന പരിഹാരത്തിനുമാണ് നടപടി.

യുഎസിലേക്കുള്ള യാത്രയ്ക്കുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ച നടപടികളില്‍ ഒന്നാണ് വീസ പുതുക്കല്‍ പൈലറ്റ് പ്രോഗ്രാം. പദ്ധതി വിജയകരമായാല്‍ മറ്റ് വിഭാഗങ്ങളിലുള്ള വീസ കൈവശമുള്ളവര്‍ക്കും ഇതേ സംവിധാനമുപയോഗിച്ച് പുതുക്കാനുള്ള അവസരമൊരുങ്ങും.

വീസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി കിട്ടും വരെ രാജ്യം വിടണമെന്നായിരുന്നു നിയമം. യുഎസിലെ 10 ലക്ഷം എച്ച് 1 ബി വീസക്കാരില്‍ നല്ലൊരു ശതമാനം ഇന്ത്യക്കാരാണ്. തൊഴില്‍ വീസയ്ക്ക് മാത്രമാണ് സൗകര്യം.

Other News in this category



4malayalees Recommends