വീസ നിരക്ക് യുഎസ് കുത്തനെ ഉയര്‍ത്തി ; 2016 ന് ശേഷം ഇതാദ്യം ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി തീരുമാനം

വീസ നിരക്ക് യുഎസ് കുത്തനെ ഉയര്‍ത്തി ; 2016 ന് ശേഷം ഇതാദ്യം ; ഇന്ത്യക്കാര്‍ക്ക് തിരിച്ചടിയായി തീരുമാനം
യുഎസ് നോണ്‍ ഇമിഗ്രന്റ് (താല്‍ക്കാലിക) വീസകള്‍ക്ക് ഫീസ് കുത്തനെ ഉയര്‍ത്തി. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന എച്ച് 1 ബി, എല്‍ 1 , ഇബി 5 വീസകള്‍ക്കാണ് നിരക്ക് ഉയര്‍ത്തിയത്. 2016 നു ശേഷമുള്ള ആദ്യ വര്‍ധനയാണിത്. ഏപ്രില്‍ 1ന് പ്രാബല്യത്തിലാകും.

ടെക്‌നോളജി മേഖലയില്‍ യുഎസ് കമ്പനികള്‍ വിദേശകളെ നിയമിക്കാന്‍ ഉപയോഗിക്കുന്ന എച്ച് 1 ബി വീസയുടെ അപേക്ഷാ നിരക്ക് (ഫോം 1-129) 460 ഡോളറില്‍ നിന്ന് 780 ഡോളറാക്കി. എച്ച് 1 ബി റജിസ്‌ട്രേഷനു 10 ഡോളറില്‍ നിന്ന് 215 ഡോളറാക്കിയെങ്കിലും ഇത് അടുത്ത വര്‍ഷമാകും പ്രാബല്യമാകുക.

എല്‍ 1 വീസയ്ക്ക് 460 ല്‍ നിന്ന് 1385 ഡോളറായും വിദേശ നിക്ഷേപകര്‍ ഉപയോഗിക്കുന്ന ഇബി -5 വീസയ്ക്ക് 3675 ല്‍ നിന്ന് 11160 ഡോളറായും ഉയര്‍ത്തി.

Other News in this category



4malayalees Recommends