സൗത്ത് കരോലൈനയിലെ പ്രൈമറി വിജയം നെവാഡയിലും തുടരാന്‍ ജോ ബൈഡന്‍

സൗത്ത് കരോലൈനയിലെ പ്രൈമറി വിജയം നെവാഡയിലും തുടരാന്‍ ജോ ബൈഡന്‍
സൗത്ത് കരോലൈനയിലെ പ്രൈമറി വിജയത്തിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഡെമോക്രറ്റിക് പ്രൈമറി നടക്കുന്ന നെവാഡയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പാര്‍ട്ടി ആദ്യ പ്രൈമറി സൗത്ത് കരോലൈനയില്‍ തന്നെ നടത്തണമെന്ന ബൈഡന്റെ നിര്‍ബന്ധം ഉദ്ദേശിച്ച ഫലം കണ്ടതില്‍ ബൈഡനും പാര്‍ട്ടിയും തൃപ്തരാണ്.

2020ല്‍ നടന്ന പ്രൈമറിയില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ മൂന്നു ശതമാനത്തില്‍ കുറവ് വോട്ടുകൂടുതല്‍ നേടിയാണ് ബൈഡന്‍ ജയിച്ചത്. 2008ന് ശേഷം ഡമോക്രാറ്റികായിട്ടാണ് സംസ്ഥാനം അറിയപ്പെടുന്നത്. ഡിസംബറില്‍ ബൈഡന്‍ നെവാഡ സന്ദര്‍ശിക്കുകയും എട്ടു ബില്യണ്‍ ഡോളറിന്റെ ദേശ വ്യാപകമായി നടത്തുന്ന റെയില്‍ പ്രൊജക്ടുകളുടെ കൂടുതല്‍ പ്രയോജനം നെവാഡാക്ക് ലഭിക്കുമെന്ന് പറയുകയും ചെയ്തു. ഇതെല്ലാം ബൈഡന് അനുകൂലമായി മാറിയെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് സിയന്നാ അഭിപ്രായ സര്‍വേയില്‍ നെവാഡയില്‍ ബൈഡന്റ് അപ്രൂവല്‍ റേറ്റിങ് 36 ശതമാനം ആണെന്ന് പറഞ്ഞത് ആശങ്ക ഉണര്‍ത്തുന്നു.

ജനാധിപത്യ മൂല്യങ്ങള്‍ക്ക വലിയ ഭീഷണിയാണ് മുന്‍ പ്രസിഡന്റ് ട്രംപ് ഉയര്‍ത്തുന്നത് എന്ന വാദമാണ് ബൈഡന്‍ വോട്ട് നേടാന്‍ ഉപയോഗിക്കുന്ന തന്ത്രം. ഇതു എത്രത്തോളം വോട്ടര്‍മാര്‍ ഏറ്റെടുക്കുമോ എന്നും അറിയേണ്ടതാണ്.

Other News in this category



4malayalees Recommends