അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു ; സഹായം തേടി വിദ്യാര്‍ഥി

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു ; സഹായം തേടി വിദ്യാര്‍ഥി
അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. ഹൈദരാബാദ് ലാന്‍ഗര്‍ ഹൗസ് സ്വദേശിയായ സെയ്ദ് മസാഹിര്‍ അലിയെയാണ് നാലംഗ സംഘം ക്രൂരമായി മര്‍ദിച്ചത്. ചിക്കാഗോയിലെ നോര്‍ത്ത് കാംബലിലാണ് സംഭവം. ആയുധധാരികളായ അക്രമികള്‍ യുവാവിന്റെ ഫോണും മോഷ്ടിച്ചു.

ചിക്കാഗോയിലെ അദ്ദേഹത്തിന്റെ വീടിന് സമീപം മൂന്ന് അക്രമികള്‍ അദ്ദേഹത്തെ പിന്തുടരുന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇന്ത്യാന വെസ്‌ലി യൂണിവേഴ്‌സിറ്റിയിലെ ഐ.ടി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയാണ് അലി.

'ഞാന്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ നാല് പേര്‍ എന്നെ പിന്തുടര്‍ന്ന് ആക്രമിച്ചു, നിലത്തുവീണ എന്നെ അവര്‍ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തു, ദയവായി എന്നെ സഹായിക്കൂ' എന്ന് അലി പറയുന്നത് വിഡിയോകളില്‍ വ്യക്തമാണ്.

മുഖത്തൂടെ രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു, വേദനയോടെ സെയ്ദ് മസാഹിര്‍ അലി സഹായം അഭ്യര്‍ത്ഥിക്കുന്ന വിഡിയോയും പുറത്തുവന്നു. സംഭവത്തിന് പിന്നാലെ സെയ്ദിന് മതിയായ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സൈദ റുഖുലിയ ഫാത്തിമ റിസ്‌വി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. ഈ വര്‍ഷം അമേരിക്കയില്‍ നാല് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു.

Other News in this category



4malayalees Recommends