അമേരിക്കയില്‍ വെടിവച്ച് മരിച്ച നിലയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി

അമേരിക്കയില്‍ വെടിവച്ച് മരിച്ച നിലയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി
അമേരിക്കയില്‍ വെടിവച്ച് മരിച്ച നിലയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ സമീര്‍ കാമത്ത് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് വെടിവച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ അഞ്ച് മണിയോടെയാണ് ക്രോവ്‌സ് ഗ്രൂവ് നാച്ചര്‍ പ്രിസേര്‍വിഷ സമീര്‍ കാമത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കന്‍ പൗരത്വമുള്ള 23കാരനായ സമീര്‍ കാമത്ത് 2023 ഓഗസ്റ്റിലാണ് മെക്കാനിക്കല്‍ എന്‍ജിനിയറിംഗില്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

ഇതേ സര്‍വ്വകലാശാലയില്‍ തന്നെ തുടര്‍ പഠനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. സമീര്‍ കാമത്തിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതായി പൊലീസ് അധികൃതര്‍ വിശദമാക്കി. തലയിലേറ്റ വെടിയാണ് വിദ്യാര്‍ത്ഥിയുടെ മരണകാരണമെന്നാണ് പ്രഥമദൃഷ്ടിയില്‍ വ്യക്തമാകുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. ആത്മഹത്യയെന്ന സൂചനയാണ് പൊലീസ് സമീര്‍ കാമത്തിന്റെ മരണത്തേക്കുറിച്ച് നല്‍കുന്നത്. ടോക്‌സിക്കോളജി റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കുകയാണ് പൊലീസ്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ഒടുവിലത്തേതാണ് സമീര്‍ കാമത്തിന്റേത്.

കഴിഞ്ഞ ആഴ്ചയാണ് ബി ശ്രേയസ് റെഡ്ഡി എന്ന ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതകളില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിക്കാഗോയില്‍ ഹൈദരബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ക്രൂരമായ ആക്രമണത്തിനിരയായത് കഴിഞ്ഞ ദിവസമാണ്.

Other News in this category



4malayalees Recommends