പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി

പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി
പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 28 പ്രവാസികളെ കുവൈറ്റില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ തിരിച്ചയച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാടുകടത്തപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

പരിസ്ഥിതി നിയമം ലംഘിച്ചതിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അതിക്രമിച്ച് കയറിയതിനും 133 കുവൈറ്റ് പൗരന്മാരെ കഴിഞ്ഞ വര്‍ഷം പിടികൂടിയതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പരിസ്ഥിതി പോലീസ് മേധാവി ബ്രിഗേഡിയര്‍ ഹുസൈന്‍ അല്‍ അജമി അറിയിച്ചു.

പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളില്‍ അനധികൃതമായി പ്രവേശിക്കുന്നവരെ രാജ്യത്തെ പരിസ്ഥിതി നിയമപ്രകാരം ജയിലില്‍ അടയ്ക്കും. ഒരു വര്‍ഷം വരെ തടവും 500 ദിനാര്‍ മുതല്‍ 5,000 ദിനാര്‍ വരെ പിഴയുമാണ് ശിക്ഷ.

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനാണ് കര്‍ശനമായ നിയമങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സംരക്ഷിത മേഖലകളില്‍ ലൈസന്‍സില്ലാതെ പ്രവേശിക്കുക, അനധികൃത ക്യാമ്പിങ്, വേട്ടയാടല്‍, പരിസ്ഥിതി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നിവയാണ് നിയമലംഘനങ്ങളില്‍പെടുന്നത്.

Other News in this category



4malayalees Recommends