പാര്‍ട് ടൈം ജോലി സമയത്തില്‍ പുതിയ പരിഷ്‌കരണവുമായി കാനഡ ; കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ മാറ്റി

പാര്‍ട് ടൈം ജോലി സമയത്തില്‍ പുതിയ പരിഷ്‌കരണവുമായി കാനഡ ; കോവിഡ് സമയത്തെ നിയന്ത്രണങ്ങള്‍ മാറ്റി
യോഗ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് 2024 ഏപ്രില്‍ അവസാനം വരെ മുഴുവന്‍ സമയ തൊഴില്‍ നയം വിപുലീകരിക്കുമെന്നും ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിവാര ജോലി സമയം 30 മണിക്കൂര്‍ വരെ വര്‍ദ്ധിപ്പിക്കുന്ന കാര്യവും ഐ ആര്‍ സി സി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. സീന്‍ ഫ്രേസര്‍ ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ആഴ്ചയില്‍ 20 മണിക്കൂര്‍ ജോലി ചെയ്യാമെന്ന നയത്തില്‍ മാറ്റം വരുത്തുന്നത്. കോവിഡ് സമയത്തായിരുന്നു സമയപരധിയിലെ നിയന്ത്രണങ്ങള്‍ നേരത്തെ പരിഷ്‌കരിച്ചത്.

ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്റ്റഡി പെര്‍മിറ്റ് അപേക്ഷകര്‍ക്ക് 2024 ഏപ്രില്‍ 30 വരെ മുഴുവന്‍ സമയവും ജോലി ചെയ്യാന്‍ അനുവാദമുണ്ട്. 2022 ഒക്‌ടോബര്‍ 07നും 2022 ഒക്ടോബര്‍ 08നും 2023 ഡിസംബര്‍ 07നും ഇടയില്‍ പഠനാനുമതി അപേക്ഷയോ എക്സ്റ്റന്‍ഷനോ ഐ ആര്‍ സി സി ക്ക് നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ആനുകൂല്യം.

2022 നവംബര്‍ 15 നും 2024 ഏപ്രില്‍ 30 നും 2024 ജനുവരി 1 നും 2024 ഏപ്രില്‍ 30 നും ഇടയില്‍ ഇനിപ്പറയുന്നവയില്‍ ഏതെങ്കിലും നിങ്ങള്‍ക്ക് ബാധകമാണെങ്കില്‍, ആഴ്ചയില്‍ 20 മണിക്കൂറിലധികം കാമ്പസിനു പുറത്ത് ജോലി ചെയ്യാനും നിങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഒരു ഡിഎല്‍ഐയില്‍ സ്റ്റഡി പെര്‍മിറ്റുള്ള ഒരു മുഴുവന്‍ സമയ വിദ്യാര്‍ത്ഥി (അവസാന സെമസ്റ്ററാണെങ്കില്‍ പാര്‍ട്ട് ടൈം), ഡിഎല്‍ഐയിലെ ക്ലാസുകളില്‍ എന്റോള്‍ ചെയ്ത മുഴുവന്‍ സമയ അല്ലെങ്കില്‍ പാര്‍ട്ട് ടൈം വിദ്യാര്‍ത്ഥിയെന്ന നിലയില്‍ നിങ്ങളുടെ സ്റ്റഡി പെര്‍മിറ്റിന്റെ സ്റ്റാറ്റസ് നിങ്ങള്‍ നിലനിര്‍ത്തിയിരിക്കുകയും വേണം.

അതേസമയം, 2023 ഡിസംബര്‍ 7ന് ശേഷം സ്റ്റഡി പെര്‍മിറ്റ് അപേക്ഷയോ വിപുലീകരണമോ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് 20 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. അടുത്തിടെ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ അടക്കം വലിയ നിയന്ത്രണമാണ് കാനഡ പുറപ്പെടുവിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം 20ല്‍ നിന്ന് 30 ആക്കി വര്‍ധിപ്പിക്കുന്നതിനുള്ള പുതിയ പരിഷ്‌കാരങ്ങള്‍ ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റുകളും സ്പൗസല്‍ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റുകളും കുറയ്ക്കുന്ന സാഹചര്യത്തിന്റെ കൂടെ അടിസ്ഥാനത്തില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യും.

Other News in this category



4malayalees Recommends