ഇസ്രയേല്‍ ആരോപണം തള്ളി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പലസ്തീനിലെ യുഎന്‍ ഏജന്‍സിക്ക് ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ

ഇസ്രയേല്‍ ആരോപണം തള്ളി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പലസ്തീനിലെ യുഎന്‍ ഏജന്‍സിക്ക് ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ
പലസ്തീനികള്‍ക്ക് ഭക്ഷണവും മരുന്നും വിദ്യാഭ്യാസവും താമസ സൗകര്യവുമൊരുക്കുന്ന യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യു എക്കുള്ള ധനസഹായം പുനരാരംഭിക്കുമെന്ന് കാനഡ. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തില്‍ യുഎന്‍ആര്‍ ഡബ്ല്യു എയുടെ 13 ഓളം ജീവനക്കാര്‍ പങ്കെടുത്തുവെന്ന ഇസ്രായേലിന്റെ ആരോപണത്തെ തുടര്‍ന്ന് കാഡന അടക്കം നിരവധി രാജ്യങ്ങള്‍ ധനസഹായം നിര്‍ത്തലാക്കിയിരുന്നു.

എന്നാല്‍ ഗാസയെ പട്ടിണിക്കിട്ട് കൊല്ലാനുള്ള ഇസ്രയേല്‍ പ്രചാരണമെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. 13000 ജീവനക്കാര്‍ തങ്ങളുടെ കീഴിലുണ്ടെന്നും അവരില്‍ ആരെങ്കിലും നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് തെളിയിച്ചാല്‍ ശക്തമായ നടപടി എടുക്കുമെന്നും യുഎന്‍ആര്‍ ഡബ്ലു എ പറഞ്ഞു. ഇതിനായി ഏത് അന്വേഷണവും നേരിടാനും ഒരുക്കമമാണെന്ന് അവര്‍ അറിയിച്ചു.

തുടര്‍ന്ന് യുഎന്‍ അന്വേഷണ കമ്മീഷനെ നിയമിച്ചെങ്കിലും ആരോപണം സംബന്ധിച്ച് ഒരു തെളിവും ഹാജരാക്കാന്‍ ഇസ്രയേലിന് കഴിഞ്ഞില്ല. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് കാനഡ നിലപാട് മാറ്റിയത്.

ഇസ്രയേല്‍ ആരോപണങ്ങളെ കുറിച്ചുള്ള യുഎന്‍ അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കനേഡിയന്‍ ഗവണ്‍മെന്റ് ഫണ്ടിങ് പുനരാരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. തങ്ങളുടെ അവകാശവാദങ്ങള്‍ സാധൂകരിക്കുന്ന തെളിവ് നല്‍കുന്നതില്‍ ഇസ്രയേല്‍ പരാജയപ്പെട്ടെന്ന് യുഎന്‍ ആര്‍ഡബ്ല്യൂഎ മുമ്പ് പറഞ്ഞിരുന്നു. കാനഡ ഏപ്രിലില്‍ നല്‍കാമെന്നേറ്റ 25 മില്യണ്‍ ഡോളര്‍ നല്‍കുമെന്നും കൂടുതല്‍ സഹായമെത്തിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Other News in this category



4malayalees Recommends